BREAKING NEWS

രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ക്ലിനിക്കില്‍ തീപിടിത്തം, സംഭവസ്ഥലത്തുണ്ടായിരുന്നത് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍

· · 1 min read
Share: Copied!

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ക്ലിനിക്കിൽ ഇരിക്കുകയായിരുന്ന രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. സംഭവത്തെ തുടർന്ന് ക്ലിനിക്കിൽ വലിയ പരിഭ്രാന്തിയാണ് ഉണ്ടായത്. ഗ്വാളിയോറിലെ ദൃഷ്ടി സ്കിൻ ആൻഡ് ചൈൽഡ് ക്ലിനിക്കിലാണ് അപകടം നടന്നത്. ഡോക്ടറെ കാണാൻ എത്തിയ ഒരു രോഗി സോഫയിൽ ഇരുന്നു ഫോൺ ഉപയോഗിക്കുകയായിരുന്നു.

പെട്ടെന്ന് ഫോണിൽ നിന്ന് പുക ഉയരുകയും പിന്നാലെ വൻ ശബ്ദത്തോടെ തീ പടരുകയുമായിരുന്നു. പരിഭ്രാന്തനായ രോഗി ഫോൺ ഉടൻ തന്നെ കയ്യിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. ഇത് ക്ലിനിക്കിലെ സോഫയിലും മറ്റും തീപിടിക്കാൻ കാരണമായി. സംഭവസമയം ക്ലിനിക്കിൽ നവജാത ശിശുക്കളുൾപ്പെടെ നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നു.

എന്നാൽ, ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്ന ഉടൻ തന്നെ ക്ലിനിക്കിലെ ജീവനക്കാർ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുകയും വേഗത്തിൽ തീ അണക്കുകയും ചെയ്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കുകളോ പൊള്ളലുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്തിരുന്നാലും ഗാഡ്ജറ്റുകൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ഉപകരണങ്ങളുടെ ബാറ്ററികൾ കൃത്യസമയത്ത് പരിശോധിക്കേണ്ടതിന്റെയും പ്രാധാന്യമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.

BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026
BREAKING NEWS
സൂര്യനും ചന്ദ്രനും തങ്ങളുടേതാണ്, മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ അനുവാദം ചോദിക്കേണ്ടി വരും, ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ ചന്ദ്രനെ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
02 Nov 2026
BREAKING NEWS
തമിഴ്‌നാടിന് സ്വന്തമായി പതാക വേണം, വിജയ് തന്നെ അത് ആദ്യമായി ഉയർത്തണം, തമിഴ്‌നാട് ദിനത്തില്‍ എല്ലാ വീടുകളിലും പതാക പ്രദർശിപ്പിക്കണം, ആവശ്യവുമായി ടിവികെ മന്ത്രി ആധവ് അർജുന
02 Nov 2026
BREAKING NEWS
ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ, സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്, പരാതിയുമായി വിൽപനക്കാരൻ
02 Nov 2026