BREAKING NEWS

ഒളിപ്പോരിന് ഇറങ്ങാനും ഇവൻ ‘ബെസ്റ്റ്’…!! ഇന്ത്യൻ സൈന്യത്തിന്റെ ആകാശപ്പോരാട്ട വീര്യം ഇനി കൂടും..!! റഡാറുകളുടെ കണ്ണുവെട്ടിച്ച് ശത്രുവിന്റെ കോട്ടകളെ തകർത്തെറിയാൻ AH-64E അപ്പാച്ചി അറ്റാക്ക് ഹെലികോപ്റ്ററുകൾ അടുത്ത ആഴ്ച ഇന്ത്യയിലേക്ക്…

· · 1 min read
Share: Copied!

ന്യൂ​ഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ആകാശപ്പോരാട്ട വീര്യം പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ, ലോകോത്തര നിലവാരമുള്ള ആറ് AH-64E അപ്പാച്ചി അറ്റാക്ക് ഹെലികോപ്റ്ററുകളിൽ ആദ്യത്തെ മൂന്നെണ്ണം അടുത്ത ആഴ്ച ഇന്ത്യയിലെത്തുന്നു! 2020-ൽ അമേരിക്കയുമായി ഒപ്പുവെച്ച കരാർ പ്രകാരമുള്ള ഇവരുട‌െ വരവ്, പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ പോരാട്ട സജ്ജീകരണങ്ങൾക്ക് കൂടുതൽ വീര്യം പകരും

ശത്രുവിന്റെ കോട്ടകളെ തകർത്തെറിയാനും, ഏത് പ്രതികൂല സാഹചര്യങ്ങളിലും കൃത്യമായ പ്രഹരം ഏൽപ്പിക്കാനും കെൽപ്പുള്ള, ലോകത്തിലെ ഏറ്റവും അത്യാധുനിക ആക്രമണ ഹെലികോപ്റ്ററുകളിലൊന്നാണ് “ആകാശത്തിലെ ടാങ്കുകൾ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന AH-64E അപ്പാച്ചെ. മാത്രമല്ല യുഎസ് പ്രതിരോധ ഭീമനായ ബോയിങ് നിർമ്മിക്കുന്ന ഇവൻ, അമേരിക്ക, യുകെ, ഇസ്രായേൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം സൈന്യത്തിന്റെ അഭിമാനമാണ്.

ബോയിങ് പറയുന്നതനുസരിച്ച്, അപ്പാച്ചി ഏറ്റവും പുതിയ ആശയവിനിമയം, നാവിഗേഷൻ, സെൻസർ, ആയുധ സംവിധാനങ്ങൾ എന്നിവയാൽ സജ്ജമാണ്. ഇത് പകലും രാത്രിയും, മഴയും പൊടിയും മൂടൽമഞ്ഞുമെല്ലാം കാഴ്ചയെ മറയ്ക്കുമ്പോഴും ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താനും ശത്രുവിനെ ആക്രമിക്കാനും സഹായിക്കുന്നു. പാക് അതിർത്തിയിലെ ദുർഘടമായ സാഹചര്യങ്ങളിൽ ഇത് ഒരു നിർണ്ണായക ഘടകമാണ്.

പ്രത്യേകതകൾ

അതിശക്തമായ ആയുധശേഖരം: ചെയിൻ ഗൺ, ലേസർ, റഡാർ ഗൈഡഡ് ഹെൽഫയർ മിസൈലുകൾ, ഒന്നിലധികം കര ലക്ഷ്യങ്ങളെ ഒരേ സമയം തകർക്കാൻ കഴിവുള്ള റോക്കറ്റ് പോഡുകൾ. കൂടാതെ കോപ്റ്ററിൽ 2 പേർക്കിരിക്കാം. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനാണ് ആക്രമണച്ചുമതല.

ലോംഗ്ബോ റഡാർ: റോട്ടറിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഈ റഡാർ, നേരിട്ടുള്ള സമ്പർക്കമില്ലാതെ തന്നെ ശത്രുവിനെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും മുൻഗണന നൽകാനും സഹായിക്കുന്നു. ഇത് ‘ഒളിഞ്ഞിരുന്ന് ആക്രമിക്കാൻ’ അപ്പാച്ചെയെ സജ്ജമാക്കുന്നു.

കൂടാതെ ശക്തമായ എൻജിനുകളും, ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളും, പുനർബലപ്പെടുത്തിയ റോട്ടർ ബ്ലേഡുകളും അപ്പാച്ചെയെ കൂടുതൽ കരുത്തുറ്റതാക്കുന്നു. എത്ര കഠിനമായ ദൗത്യങ്ങളിലും താഴ്ന്നു പറന്ന്, അതിവേഗം ആക്രമിച്ച് സുരക്ഷിതമായി മടങ്ങാൻ ഇതിന് സാധിക്കും. അതേസമയം ഈ “പറക്കും ടാങ്കുകൾ” രാജസ്ഥാനിലെ ജോധ്പൂരിൽ നിലയുറപ്പിക്കും. പാകിസ്ഥാനുമായുള്ള ലൈൻ ഓഫ് കൺട്രോളിലും അന്താരാഷ്ട്ര അതിർത്തിയിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യൻ കരസേനയ്ക്ക് ഇത് നൽകുന്ന കരുത്ത് വളരെ വലുതാണ്.

പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മാതാപിതാക്കളില്ലാത്ത നേരത്തു വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സം​ഗത്തിനിരയാക്കി, മാനന്തവാടി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

ക്രെഡിറ്റ് ആരുവേണേൽ അടിച്ചെടുത്തോളു… ദയവുചെയ്ത് നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’, സ്വയം സഹായിക്കാൻ വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുന്നു, തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറബിയിൽ കമന്റ് ചെയ്യുന്നതായി അഡ്വ. സുഭാഷ് ചന്ദ്രൻ

BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026