BREAKING NEWS

ക്രെഡിറ്റ് ആരുവേണേൽ അടിച്ചെടുത്തോളു… ദയവുചെയ്ത് നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’, സ്വയം സഹായിക്കാൻ വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുന്നു, തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറബിയിൽ കമന്റ് ചെയ്യുന്നതായി അഡ്വ. സുഭാഷ് ചന്ദ്രൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിന് സമൂഹമാധ്യമങ്ങളിലൂടെയുളള ചില മലയാളികളുടെ ഇടപെടൽ ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുകയാണെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രൻ. ചിലർ സംസാരിക്കുന്നത് വ്യക്തി താൽപ്പര്യങ്ങൾക്കുവേണ്ടിയാണ്. അവർ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ നിമിഷപ്രിയയുടെ മോചനശ്രമങ്ങൾ പ്രതിസന്ധിയിലായെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

സഹായിക്കാൻ സ്വയം സന്നദ്ധരായി വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുകയും തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറബിയിൽ കമന്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കേരളത്തിന് വേണ്ടി ആക്ഷൻ കൗൺസിൽ മാപ്പുപറഞ്ഞെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ പറയുന്നു.

അതേസമയം മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോമിനേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സാമുവൽ ജെറോമിന് ക്രെഡിറ്റ് നൽകാമെന്നും നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ‘സാമുവൽ ജെറോമിന് എന്ത് റിസൾട്ട് ഉണ്ടാക്കാൻ സാധിച്ചു? സാമുവലിന് 44,000 ഡോളർ നൽകി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’- സുഭാഷ് ചന്ദ്രൻ പറഞ്ഞു.

കൂടാതെ, ക്രെഡിറ്റ് തർക്കം ഒഴിവാക്കണമെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ചിലരുടെ പ്രവർത്തനങ്ങൾ മോചന ശ്രമങ്ങളെ സങ്കീർണമാക്കുകയാണെന്നും സൂഫി വര്യന്റെ ഇടപെടൽ നിഷേധിക്കുന്ന പ്രതികരണങ്ങൾ യെമനിൽ ചർച്ചയായെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞു. ‘കാന്തപുരത്തെയും യെമനിലെ ഹബീബ് ഉമറിനെയും അവഹേളിക്കരുത്. സുഖമമായി നടന്നിരുന്ന മധ്യസ്ഥ ചർച്ചകൾക്ക് ഇപ്പോൾ പ്രയാസം നേരിടുന്നു. നിമിഷയുടെ ജീവൻ പണയംവെച്ചുകൊണ്ടുളള ക്രെഡിറ്റ് തർക്കം ഒഴിവാക്കണം. കാന്തപുരത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകണം. മറ്റെല്ലാ അപസ്വരങ്ങളും ഒഴിവാക്കണം’- നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

അതേസമയം ചാണ്ടി ഉമ്മനും സമാന രീതിയിൽ പ്രതികരിച്ചിരുന്നു. ക്രെഡിറ്റ് ആരുവേണമെങ്കിലും എടുത്തോട്ടെ തന്നെ സംബന്ധിച്ച് നിമിഷപ്രിയയുടെ മോചനം മാത്രമാണ് ലക്ഷ്യം. ഒന്നാമത് ഇത് തന്റെ മരിച്ചുപോയ പിതാവിന്റെ ആ​ഗ്രഹമായിരുന്നുവെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. കൂടാതെ ഇതു ഒറ്റയ്ക്ക് നടന്ന സംഭവമല്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

ഇന്ധനസ്വിച്ചുകൾക്ക് തകരാറുകൾ ഒന്നുമില്ല…!! ബോയിങ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലം എയർ ഇന്ത്യ പുറത്തുവിട്ടു…

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026