BREAKING NEWS

പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മാതാപിതാക്കളില്ലാത്ത നേരത്തു വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സം​ഗത്തിനിരയാക്കി, മാനന്തവാടി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

· · 1 min read
Share: Copied!

മാനന്തവാടി: വയനാട്ടിൽ പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രണ്ടു പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. ആദിവാസി പെൺകുട്ടിയാണ് ബലാത്സം​ഗത്തിനിരയായത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടി സ്കൂളിലെത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കൂട്ട ബലാത്സം​ഗ വിവരം പുറത്തറിഞ്ഞത്. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന നേരത്ത് കുട്ടിയെ വീട്ടിൽനിന്നു ബലമായി വലിച്ചിറക്കി കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തിൽ മാനന്തവാടി സ്വദേശികളായ തവിഞ്ഞാൽ മക്കിമല കാപ്പിക്കുഴിയിൽ ആഷിഖ് (25), ആറാംനമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്സോ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും

BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്, എ.സി കമ്പാര്‍ട്ട്‌മെന്റിന്റെ ചില്ലു പൊട്ടി
19 Oct 2026
BREAKING NEWS
ലീഗ് പുറത്താക്കിയ കെ.എസ് ഹംസ ലീഗ് പ്രതിനിധിയാണെന്ന് പറയുന്നത് പോലെയാണ് സമസ്ത പുറത്താക്കിയ ആളെ സമസ്ത പ്രതിനിധിയെന്ന് പറയുന്നത്, സുന്നികൾ ലീഗുമായി കലഹിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിലുണ്ട്, ഇവർക്ക് നേതൃത്വം വഴങ്ങരുതായിരുന്നു, 'ഇരു സമസ്തകളെയും ഒഴിവാക്കാൻ ഗൂഢാലോചന നടന്നു- റഹ്മത്തു...
19 Oct 2026
BREAKING NEWS
’കെ.കെ. ശൈലജയെ പേരാവൂരിൽ നിർത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തിരിച്ചടിയായി; പിന്നെ ധനരാജ് ഫണ്ട് വിവാദവും’; സിപിഎം കണ്ണൂര്‍ വിപുലീകൃത കമ്മറ്റിയിൽ വിമര്‍ശനം
19 Oct 2026
BREAKING NEWS
എന്തിനാടോ നീയൊക്കെ ജീവിക്കുന്നേ.... മാതാപിതാക്കൾ മക്കൾക്ക് ഭക്ഷണം കൊടുക്കില്ല, നാട്ടുകാർ കൊടുക്കാൻ സമ്മതിക്കുകയുമില്ല... ആകെ കൊടുക്കുന്നത് കട്ടൻചായയിൽ ബിസ്കറ്റ് മുക്കി, മറ്റു കുട്ടികളെ നോക്കുന്നത് മൂത്തകുട്ടി, 9 വയസുകാരിയാണ് കൊണ്ടാണ് കിണറ്റിൽനിന്ന് വെള്ളം കോരിക്കുന്നത്, മക്കളെ പഠിക്കാൻ വിടില്ല, മ...
19 Oct 2026