BREAKING NEWS

കംബോഡിയയിൽ വ്യോമാക്രമണം നടത്തി തായ്‌ലൻഡ്, സംഘർഷം രൂക്ഷം; ട്രംപിനു മുന്നിലെ കരാർ ലംഘിച്ചു

· · 1 min read
Share: Copied!

ബാങ്കോക്ക്∙ കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി തായ്‌ലൻഡ്. ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാറിൽനിന്നാണ് ഇരു രാജ്യങ്ങളും പിൻമാറിയത്. കരാർ ലംഘിച്ചതിന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങളുന്നയിച്ചു. 

ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. 43 പേർ കൊല്ലപ്പെട്ടു. 3 ലക്ഷംപേർക്ക് വീടുകൾ നഷ്ടമായി. കംബോഡിയൻ സൈന്യം ഇന്നുണ്ടായ ആക്രമണം സ്ഥിരീകരിച്ചു. പുലർച്ചെ തായ് സൈന്യം കംബോഡിയൻ സൈന്യത്തെ ആക്രമിച്ചതായി അവർ പ്രസ്താവനയിൽ വ്യക്തമാക്കി. സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും, യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും അവർ പറഞ്ഞു. ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റിനെ സാക്ഷിയാക്കിയാണ് ഒക്ടോബർ 26ന് തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടത്. തായ് സൈനികര്‍ക്ക് അതിര്‍ത്തിയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് തായ്‌ലന്‍ഡ് കരാറിൽനിന്ന് പിൻമാറിയത്. 

ആഗോള റാങ്കിങ് അനുസരിച്ച് സൈനിക ശേഷിയിൽ‍ ഇരുപത്തഞ്ചാം സ്ഥാനമാണ് തായ്‌ലൻഡിന്. കംബോഡിയയ്ക്ക് തൊണ്ണൂറ്റിയഞ്ചാം സ്ഥാനവും. തായ്‌ലൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്‍ലൻഡിനാണെന്നാണ് രാജ്യാന്തര കോടതി വിധി. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെച്ചൊല്ലിയാണ് സംഘർഷം.

BREAKING NEWS
തെറ്റുപറ്റി, നിരുപാധികം മാപ്പ് ചോദിക്കുന്നു, കോൺ​ഗ്രസിലേക്ക് തിരിച്ചെടുക്കണം- പത്മജാ വേണു​ഗോപാൽ!! ഒരു ചെറിയ വിഷമം ഉണ്ടായപ്പോഴേക്ക് ഞാൻ എന്റെ കുടുംബത്തിൽനിന്ന് ബിജെപിയിലേക്കു പോയത് എടുത്തുചാട്ടമായിരുന്നു, അർജുന അവാർഡ് ശുപാർശ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും തന്നത് കോൺഗ്രസ് പാർട്ടിയാണ്- പത്മിനി തോമസ്......
26 Nov 2026
BREAKING NEWS
മൈക്ക് കയ്യിൽ കിട്ടിയപ്പോൾ വിദ്യാർഥികൾക്കു മുന്നിൽ പാലക്കാട് സ്കൂൾ വെടിവെപ്പിന്റെ സ്ക്രിപ്റ്റ് തയാറാക്കി അവതരിപ്പിച്ച് ആലത്തൂർ എംഎൽഎ, 'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം, പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി- ടി.എം. ശശി!! തോക്ക് കൗതുകത്തിന് സഹപാഠികളെ കാണിക്കാൻ സ്കൂളിൽ കൊണ്ടുവന്നു, ...
26 Nov 2026
BREAKING NEWS
പാലക്കാ‌ട് സ്കൂളിൽ വിദ്യാർഥി സഹപാഠിയെ വെടിവച്ചത് ഉത്തരേന്ത്യയിൽ നിർമിച്ച പോയിന്റ് 22 റിവോൾവർ ഉപയോ​ഗിച്ച്!! മുത്തച്ഛന്റെ തോക്ക് അലമാരയിൽ സൂക്ഷിച്ച സ്ഥലത്തുനിന്ന് എടുത്തതെന്ന് വിദ്യാർഥിയുടെ മൊഴി, കുട്ടിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം കേസ്... വെടിയേറ്റ സഹപാഠിയുടെ ശരീരത്തിൽനിന്ന് വെടിയുണ്ട നീക്ക...
26 Nov 2026
BREAKING NEWS
വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ്, പത്മപ്രിയ എന്നിവർ ഒന്നിക്കുന്നു; അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം
26 Nov 2026