BREAKING NEWS

ഫോണില്‍ പാകിസ്താന്‍ നമ്പറുകള്‍, പാക് ചാരന്മാരുമായി അടുത്ത ബന്ധം, ചാരവൃത്തി കേസിൽ മറ്റൊരു യൂട്യൂബര്‍കൂടി പിടിയിൽ

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് മറ്റൊരു യൂട്യൂബര്‍കൂടി പിടിയിലായി. പഞ്ചാബ് സ്വദേശിയും ‘ജാന്‍മഹല്‍ വീഡിയോ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ട്രാവല്‍ വ്‌ളോഗറായ ജ്യോതി മല്‍ഹോത്ര ചാരവൃത്തിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സമാനമായ കുറ്റത്തിന് മറ്റൊരു യൂട്യൂബര്‍ കൂടി  പിടിയിലായിരിക്കുന്നത്.

പഞ്ചാബിലെ രൂപ്‌നഗറില്‍നിന്ന് പഞ്ചാബ് പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നേരത്തേ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി അടുപ്പംപുലര്‍ത്തിയിരുന്ന പാക് ചാരന്മാരുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജസ്ബീര്‍ സിങ്ങിന്റെ ഫോണില്‍ ഒട്ടേറെ പാകിസ്താന്‍ നമ്പറുകള്‍ സേവ് ചെയ്തിരുന്നു. ഇയാള്‍ മൂന്നുതവണ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നതായാണ് വിവരം. മാത്രമല്ല, ഡല്‍ഹിയിലെ പാക് എംബസിയില്‍ നടന്ന പ്രധാനചടങ്ങുകളില്‍ പ്രതി പങ്കെടുത്തിരുന്നതായും പോലീസ് പറഞ്ഞു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026