BREAKING NEWS

കഥകളി അഭ്യസിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

പാലക്കാട്: കഥകളി അഭ്യസിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ കഥകളി അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പാലക്കാട് കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെ അധ്യാപകനായ വെങ്കിട്ടരാമനെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാർഥിനിയെ അധ്യാപകൻ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി താൻ നേരിട്ട പീഡനവിവരം കൗൺസിലറോട് തുറന്നുപറഞ്ഞത്. തുടർന്ന് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനും പൊലീസും ഇടപെടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതിനുപിന്നാലെ പൊലീസ് സംഘം കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെത്തി വിശദമായ തെളിവെടുപ്പ് നടത്തി.

സംഭവത്തിൽ അധ്യാപകനെ കസ്റ്റഡിയിലെടുക്കാനും തുടർ നിയമനടപടികൾ സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026