BREAKING NEWS

വേനൽക്കാലമാണ്, ചൂടാണ് എന്നും പറഞ്ഞ് ആരും ബിക്കിനി ഇട്ട് ബീച്ചുകളിലൂടെ വിലസണ്ട, ബുർഖ ധരിക്കണം, പുരുഷൻമാർ നഗ്‌നമായ നെഞ്ച് കാട്ടി ഹോട്ടൽ ലോബികളിലോ, റെസ്റ്റോറന്റുകളിലോ നടക്കരുത്- കർശന നിർദേശങ്ങൾ പുറത്തിറക്കി സിറിയ

· · 1 min read
Share: Copied!

സിറിയ: സ്ത്രീകളുടേയും പുരുഷന്മാരുടേയും വസ്ത്രധാരണത്തിൽ കർശന നിർദേശങ്ങൾ പുറത്തിറക്കി സിറിയ. ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ശരീരം മൂടുന്ന ബുർഖ ധരിക്കണമെന്നാണ് ജൂൺ ഒമ്പതിന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. സുന്നി ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതർ അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിനുശേഷം സ്ത്രീകൾ മുഖം മൂടണമെന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കർശന നിർദേശങ്ങളുമായി ഭരണകൂടത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

അതേസമയം വേനൽക്കാലത്തിന് മുന്നോടിയായി ബീച്ചുകൾക്കും നീന്തൽക്കുളങ്ങൾക്കുമുള്ള പൊതു സുരക്ഷാ മാർഗനിർദ്ദേശങ്ങളുടെ ഒപ്പമാണ് ഇക്കാര്യങ്ങൾ നിർദേശിച്ചിരിക്കുന്നത്.‌‌‌ ബീച്ചിൽ പോകുന്നവരും പൊതുകുളങ്ങൾ സന്ദർശിക്കുന്നവരും മാന്യതയെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വികാരങ്ങളെയും ബഹുമാനിക്കുന്ന ഉചിതമായ നീന്തൽ വസ്ത്രങ്ങൾ’ ധരിക്കണമെന്നും ശരീരം കൂടുതൽ മൂടുന്ന ബുർക്ക പോലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അതുപോലെ നീന്തൽ ഇല്ലാത്ത സമയത്ത് പുരുഷന്മാർ ഷർട്ട് ധരിക്കണമെന്നും ഹോട്ടൽ ലോബികളിലോ റെസ്റ്റോറന്റുകളിലോ പൊതുസ്ഥലങ്ങളിലോ മറ്റും നഗ്‌നമായ നെഞ്ച് കാട്ടി പുരുഷൻമാർ നടക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

1996ൽ ഛർഖി ദാദ്രിയിലുണ്ടായ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ ജീവൻ നഷ്ടമായത് 349 പേർക്ക്, അഹമ്മദാബാദിലേത് രാജ്യം കണ്ട രണ്ടാമത്തെ ആകാശ ദുരന്തം

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026