BREAKING NEWS

1996ൽ ഛർഖി ദാദ്രിയിലുണ്ടായ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ ജീവൻ നഷ്ടമായത് 349 പേർക്ക്, അഹമ്മദാബാദിലേത് രാജ്യം കണ്ട രണ്ടാമത്തെ ആകാശ ദുരന്തം

· · 1 min read
Share: Copied!

ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാന അപകടം ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ രണ്ടാമത്തെ വലിയ ആകാശ ദുരന്തമെന്ന് വിലയിരുത്തൽ. 1996ൽ ഛർഖി ദാദ്രിയിലുണ്ടായ വിമാന അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ അപകടം. അന്നു 349 പേർക്കാണ് ജീവൻ നഷ്ടമായത്. 1996 നവംബർ 12നായിരുന്നു ലോകത്തെയും രാജ്യത്തെയും നടുക്കിയ ഏറ്റവും വലിയ ദുരന്തമുണ്ടായത്.

1996 നവംബർ 12ന് ന്യൂഡൽഹിയിൽ നിന്ന് സൗദി അറേബ്യയിലെ ദഹ്‌റാനിലേക്ക് പോകുകയായിരുന്ന സൗദി വിമാനം 763 ബോയിംഗ് 747ഉം കസാക്കിസ്ഥാനിലെ ചിംകെന്റിൽ നിന്ന് ഡൽഹിയിലേക്ക് വരുകയായിരുന്ന കസാക്കിസ്ഥാൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 1907 ഇല്യുഷിൻ ഇൽ-76 വിമാനവും ഡൽഹിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ പടിഞ്ഞാറ് ഛർഖി ദാദ്രി നഗരത്തിന് മുകളിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വിമാനങ്ങളിലുമായി യാത്ര ചെയ്ത 349 പേരും സ്പ്പോട്ടിൽ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും മാരകമായ മിഡ്- എയർ കൂട്ടിയിടിയെന്നാണ് ഈ അപകടത്തെ വിശേഷിപ്പിക്കുന്നത്.

അതേസമയം 2025 ജൂൺ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടലിനേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എഐ 171 ബോയിങ് 787 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്ന് വീണത്. 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് ഈ ദുരന്തത്തെ അതിജീവിച്ചത്. വിമാനം ജനവാസ മേഖലയായ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനു മുകളിൽ തകർന്ന് വീണതിനാൽ 24 വിദ്യാർഥികളും മരിച്ചു. 2010 മെയ് 22ന് മം​ഗലാപുരത്തുണ്ടായ അപകടത്തിൽ 158 യാത്രക്കാർക്കാണ ജീവൻ നഷ്ടമായത്. അതുപോലെ 2020 ആ​ഗസ്റ്റ് ഏഴിന് കോഴിക്കോടുണ്ടായ വിമാന ദുരന്തത്തിൽ ക്യാബിൻ ക്രൂവടക്കം 21 പേർക്കു ജീവൻ നഷ്ടമായി.

ഉച്ച ഭക്ഷണം കഴിക്കാനെത്തിയ 24 മെഡിക്കൽ വിദ്യാർഥികളുടെ ജീവനും ദുരന്തം കവർന്നു , മരണം 265 ആയി!! വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളിലൊരെണ്ണം കണ്ടെത്തി, റെക്കോർഡിങുകൾ പരിശോധിക്കാനായി ഡിജിസിഎയ്ക്കു കൈമാറും, പ്രധാനമന്ത്രി ദുരന്തസ്ഥലത്തെത്തി

 

 

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026