BREAKING NEWS

17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഒരാഴ്ചയ്ക്കു ശേഷം പ്രതിയെ പിടികൂടി പൊലീസ്, ചോദ്യം ചെയ്തത് 461 പേരെ, പ്രതി സ്ഥിരം കുറ്റവാളി

· · 1 min read
Share: Copied!

ചെന്നൈ: 17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാഴ്ചയ്ക്കുശേഷം പ്രതി അറസ്റ്റില്‍. തമിഴ്‌നാട് തൂത്തൂക്കുടിയിലാണ് സംഭവം. രാമനാഥപുരം ജില്ലയിലെ സായല്‍കുടി സ്വദേശി എം. ധര്‍മ്മ മുനീശ്വരന്‍ എന്ന മാവീരന്‍ (38) ആണ് അറസ്റ്റിലായത്. 2022 ല്‍ സമാനരീതിയില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നാല് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരും ആറ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്ന് തൂത്തുക്കുടി ജില്ലാ പൊലീസ് സൂപ്രണ്ട് സി. മധന്‍ അറിയിച്ചു. പ്രതിയെ കണ്ടെത്താന്‍ 461 പേരെ നേരിട്ടും ഡിജിറ്റല്‍ രീതികളിലൂടെയും ചോദ്യം ചെയ്തു. മാര്‍ച്ച് 10 ന് വൈകുന്നേരമാണ് 17കാരിയെ വീട്ടില്‍ നിന്ന് 250 മീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് കാണാതായത്.

തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും കേസെടുക്കാന്‍ പൊലീസ് വിസമ്മതിക്കുകയായിരുന്നുവെന്ന് പരാതിയുണ്ട്. വിലാത്തികുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇരയ്ക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒടുവില്‍, കുളത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 11 ന് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കൃത്യസമയത്ത് നടപടിയെടുക്കാത്തതിന് കുളത്തൂര്‍, വിലാത്തികുളം പൊലീസിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുബവും ഗ്രാമവാസികളും പ്രതിഷേധം നടത്തി.

മാര്‍ച്ച് 12 ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും, പ്രതിയെ അറസ്റ്റ് ചെയ്തതിനുശേഷം മാത്രമേ മൃതദേഹം സ്വീകരിക്കൂ എന്നും കുടുംബം വാശി പിടിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്ക് കണ്ടെത്തിതാണ് പ്രതിയിലേക്കുള്ള അന്വേഷണത്തിന് നിര്‍ണായകമായത്. പരിസര പ്രദേശങ്ങളില്‍ നിന്നുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പ്രതിയെ കണ്ടെത്താന്‍ സഹായിച്ചു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാമനാഥപുരം ജില്ലയിലെ പാര്‍ത്ഥിബനൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കാണ് ഇതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026