BREAKING NEWS

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും, കേരളം ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും, ബിജെപി ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിലെ ഭരണം നിയന്ത്രിക്കുന്ന വിധത്തില്‍  ബിജെപി സ്വാധീന ശക്തിയാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നതല്ല, ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

‘ജനഹിത ഭരണം കാഴ്ചവയ്ക്കുന്ന ശക്തി നിയമസഭയില്‍ ബിജെപിക്ക് ഉണ്ടാവും. അതാണ് ജനങ്ങളും ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. താന്‍ പ്രായോഗികമായി ചിന്തിക്കുന്ന ആളാണ്. ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്നും’ സുരേഷ് ഗോപി പറഞ്ഞു. അതേസമയം, ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ അത്ഭുതം സംഭവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ എന്‍ഡിഎക്ക് കഴിയുന്നു. കേരളം എന്തിനും തുനിഞ്ഞിറങ്ങുന്ന തെരഞ്ഞെടുപ്പാണിത്. തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു. അത് പടരും, പേരുകള്‍ എണ്ണിക്കോളൂവെന്നും കേന്ദ്ര സഹമന്ത്രി തൃശൂരില്‍ പറഞ്ഞിരുന്നു.

BREAKING NEWS
എമര്‍ജന്‍സി സൈറൺ മുഴക്കിയും എൽഇഡി ലൈറ്റുകൾ കത്തിച്ചും കാറില്‍ അഭ്യാസ പ്രകടനം, വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്ത് പൊലീസ്
01 Nov 2026
BREAKING NEWS
കാര്‍ മനഃപൂര്‍വം ഓട്ടോയിലിടിപ്പിച്ചു, നിയന്ത്രണം നഷ്ടപ്പെട്ട് പിന്നാലെ എത്തിയ വാഹനങ്ങളും കൂട്ടിയിടിച്ചു, അപകടത്തില്‍പ്പെട്ടത് ഏഴ് വാഹനങ്ങള്‍, പത്ത് പേര്‍ക്ക് പരിക്ക്
01 Nov 2026
BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ ഒൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചും ക്രൂരത; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്
01 Nov 2026