BREAKING NEWS

‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യത്ത് ഒരാളെ മൊബൈൽ ഫോൺ കോളിലൂടെ അറസ്റ്റ് ചെയ്യാനാവുമെന്നത് എങ്ങനെ വിശ്വസിക്കാനാവുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്തെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ സംബന്ധിച്ച കേസ് കോടതി സ്വമേധയാ പരിഗണിക്കവേയായിരുന്നു ഈ ചോദ്യം. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബോധവത്കരണ പരിപാടികളും മാധ്യമവാർത്തകളും കോടതി ഇടപെടലുകളും ഉണ്ടായിട്ടും വിദ്യാസമ്പന്നരായ ആളുകൾ ഉൾപ്പെടെ ഇത്തരം തട്ടിപ്പുകളിൽ വീഴുന്നതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

‘നമ്മൾ അമ്പരന്നുപോവുകയാണ്. ആളുകൾക്ക് എന്തുകൊണ്ടാണ് ഇത് മനസ്സിലാകാത്തത്? ഇരകളുടെ പ്രശ്‌നമെന്താണ്? അവർ സാധാരണ ബുദ്ധിയുള്ള മനുഷ്യരല്ലേ? ഇക്കാര്യം എല്ലായ്‌പോഴും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനാധിപത്യ രാജ്യത്ത് മൊബൈൽ ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് ഒരാൾക്ക് എങ്ങനെ വിശ്വസിക്കാനാകും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ മതി, അറസ്റ്റ് എന്ന ഭീഷണി ഇല്ലാതാകും’, ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുതിർന്ന അഭിഭാഷകയും കേസിൽ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറിയുമായ എൻ.എസ്. നപ്പിനൈയും കേന്ദ്രസർക്കാരിനെ പ്രതിനിധാനം ചെയ്ത് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയും കോടതിയിൽ ഹാജരായി. തട്ടിപ്പുകൾ തടയുന്നതിനായി വിവിധ നടപടികൾ സ്വീകരിച്ചിട്ടും ഇത്തരം കേസുകൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് എൻ.എസ്. നപ്പിനൈ കോടതിയെ അറിയിച്ചു. മാർച്ച് 30-ന് കേന്ദ്രം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് കുറവുണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം ഇരകളെ കടുത്ത മാനസിക സമ്മർദത്തിലാക്കുന്നതിനാൽ തട്ടിപ്പുകാർ പറയുന്നതെല്ലാം അനുസരിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. ചില മനഃശാസ്ത്ര വിദഗ്ധർ ഈ അവസ്ഥയെ ഹിപ്‌നോസിസിന് സമാനമായ മാനസികാവസ്ഥയായാണ് വിശേഷിപ്പിക്കുന്നതെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും കോടതി കടുത്ത ചോദ്യങ്ങളുന്നയിച്ചു. അക്കൗണ്ട് ഉടമയുടെ പതിവ് ഇടപാടുകളിൽനിന്ന് വ്യത്യസ്തമായ ഇടപാടുകൾ കണ്ടെത്തിയാൽ അവ താത്കാലികമായി തടഞ്ഞുവച്ച് പരിശോധന നടത്താനുള്ള സംവിധാനം എന്തുകൊണ്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. സംശയകരമായ ഇടപാടുകൾ നടന്നാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് സ്വമേധയാ അറിയിപ്പ് നൽകാനും ഇടപാടിന്റെ യാഥാർഥ്യം നേരിട്ട് പരിശോധിക്കാനും കഴിയുന്ന സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു.

ബാങ്കുകളോ ധനകാര്യസ്ഥാപനങ്ങളോ ആവശ്യമായ ജാഗ്രത പാലിക്കാത്തതിനെത്തുടർന്നാണ് തട്ടിപ്പ് സംഭവിക്കുന്നതെന്ന് കണ്ടെത്തിയാൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ അവരെ നിർബന്ധിക്കുന്നതും നിയമനടപടികൾ സ്വീകരിക്കുന്നതും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

‘ഇത്തരം തട്ടിപ്പുകളിൽ ബാങ്ക് ഇരയ്ക്ക് നഷ്ടപരിഹാരം നൽകുകയും നിയമനടപടി നേരിടുകയും വേണമെന്ന നിർദേശം പുറപ്പെടുവിക്കാനാണ് ഞങ്ങൾ ആലോചിക്കുന്നത്. ഇത് നടപ്പാക്കണം’, ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാൽ, ബാങ്കുകളുടെ ബാധ്യത സംബന്ധിച്ച കാര്യങ്ങൾ കോടതി ഉത്തരവിലൂടെ നിശ്ചയിക്കുന്നതിനോട് അറ്റോർണി ജനറൽ വിയോജിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നിയന്ത്രണ ഏജൻസിയായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ധനകാര്യസ്ഥാപനങ്ങൾക്ക് കർശനമായ ഉത്തരവാദിത്വമേർപ്പെടുത്താൻ കഴിയുമെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. ബാങ്കുകളുടെ ഉത്തരവാദിത്വവും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി ഉചിതമായ മാർഗനിർദേശങ്ങൾ ആർ.ബി.ഐ. തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026