BREAKING NEWS

മന്ത്രിമാരുടെ നാവിനു കൂച്ചുവിലങ്ങിടണം!! ഇവർക്കൊന്നും മനസാക്ഷിയില്ലേ? മരിച്ചിട്ടും കുട്ടിയെ കുറ്റവാളിയാക്കുന്നു, കുട്ടികൾ മുകളിൽ കയറുന്നത് സ്വാഭാവികമാണ്- വിഡി സതീശൻ

· · 1 min read
Share: Copied!

കോട്ടയം: കുട്ടി വൈദ്യുതി ലൈനിനു താഴെയുള്ള സൈക്കിൾ ഷെഡിനു മുകളിൽ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. അതായതു കുട്ടിയുടെ കുഴപ്പമാണെന്നതാണ് പുതിയ കണ്ടുപിടുത്തമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുട്ടികൾ മുകളിൽ കയറുന്നത് സ്വാഭാവികമാണ്. അതിനു അവരെ കുറ്റക്കാരാക്കുകയാണ്. ഇതാണ് നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാർ. ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തിൽ നിന്നും മന്ത്രിമാർ ഒഴിഞ്ഞു മാറും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും വിഡി സതീശൻ.

തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയും സ്കൂളും ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. വൈദ്യുതി ലൈൻ തൊട്ടു മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

അതുപോലെ വയനാട്ടിലെ സ്‌കൂളിൽ പെൺകുട്ടി പാമ്പു കടിയേറ്റ് മരിച്ചപ്പോൾ സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. ആശുപത്രിയിലും ഇത്തരം ഓഡിറ്റിങ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടാണ് ഇന്നലെ മന്ത്രി ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ സൂംബ ഡാൻസാൻ പോയത്. വയനാട്ടിൽ സ്ത്രീയെ കടുവ കടിച്ചു കൊന്ന ദിവസമാണ് വനംമന്ത്രി ഫാഷൻ ഷോയിൽ പാട്ടു പാടിയത്. മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രിതന്നെയാണ് സൂംബ ഡാൻസ് കളിച്ചത്. ഇവർക്കൊന്നും മനസാക്ഷിയില്ലേയെന്നും വി.ഡി. സതീശൻ ചോദിച്ചു.

സംഭവത്തിൽ വേണ്ടപ്പെട്ടവരുടെ ഭാ​ഗത്തുനിന്നു ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ട്. സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റിങ് വേണം. വീഴ്ചകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്. എന്നാൽ അതിനു പകരം മാറി നിന്ന് പരിഹസിക്കുകയാണ്. ചെരിപ്പ് എടുക്കാൻ മുകളിൽ കയറിയ കുട്ടിയെയാണ് ഇപ്പോൾ കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാകണം. മനുഷ്യനെ പ്രയാസപ്പെടുത്തുന്ന രീതിയിൽ മന്ത്രിമാർ സംസാരിക്കരുതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

വൈദ്യുതലൈൻ പൊട്ടി വീണ വിവരം പലതവണ കെഎസ്ഇബിയെ അറിയിച്ചെങ്കിലും നടപടിയായില്ല, ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചതിൽ പ്രതിഷേധം

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026