BREAKING NEWS

വൈദ്യുതലൈൻ പൊട്ടി വീണ വിവരം പലതവണ കെഎസ്ഇബിയെ അറിയിച്ചെങ്കിലും നടപടിയായില്ല, ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചതിൽ പ്രതിഷേധം

· · 1 min read
Share: Copied!

മലപ്പുറം: നീരാട് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥയെതുടർന്നെന്നു ആരോപിച്ച് പ്രതിഷേധം ശക്തമാകുന്നു. വ്യാഴാഴ്ചയാണ് പൊട്ടിയ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് നീരാട് സ്വദേശി മുഹമ്മദ് ഷാ മരിച്ചത്. സ്ഥലത്ത് വൈദ്യുതലൈൻ പൊട്ടി വീണ വിവരം പലതവണ കെഎസ്ഇബിയിലേക്ക് വിളിച്ചറിയിച്ചെങ്കിലും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറായില്ലെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ നീരാട് കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തിയത്.

കൂടാതെ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി രാജി വയ്ക്കണമെന്നും അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യൂത്ത് ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ കെഎസ്ഇബി ഓഫിസിന്റെ അകത്തേക്കു പ്രവേശിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ സ്ഥലത്തുനിന്നു നീക്കി.

കാന്തപുരത്തിന്റെ ഇടപെടൽ അം​ഗീകരിക്കാതെ അറ്റോർണി ജനറൽ, ‘ഏതെങ്കിലും ഒരു സംഘടനാ ചർച്ച നടത്തിയാൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല- നിമിഷപ്രിയയുടെ മോചന ചർച്ചകൾക്ക് കുടുംബത്തിനു മാത്രം അവകാശം’

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026