BREAKING NEWS

‘ചേട്ടാ, പട്ടി വരുന്നു… ഓടിക്കോയെന്ന് വിളിച്ചുപറഞ്ഞ് അനിയൻ ഓടി, പക്ഷെ പേടിച്ചിട്ട് എനിക്ക് ഒരടി പോലും അനങ്ങായില്ല… ചാടി വീണ് ഇടതുതുടയിൽ കടിച്ചു, കരച്ചിൽ കേട്ടെത്തിയ അമ്മാവൻ നായയെ കല്ലെറിഞ്ഞ് ഓടിച്ചു, അൽപദൂരം പോയി വീണ്ടുമെത്തി എന്റെ മോതിര വിരൽ കടിച്ചെടുത്തു…

· · 1 min read
Share: Copied!

‘ചേട്ടാ, പട്ടി വരുന്നു… ഓടിക്കോയെന്ന് വിളിച്ചുപറഞ്ഞ് അനിയൻ ഓടി, പക്ഷെ പേടിച്ചിട്ട് എനിക്ക് ഒരടി പോലും അനങ്ങായില്ല… അപ്പോഴേക്കും നായ കുരച്ചുകൊണ്ട് ചാടി എന്റെ ഇടതു തുടയിൽ കടിച്ചു, ഞാൻ അലറിക്കരഞ്ഞു… കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിനിരയായി വിരൽ നഷ്ടപ്പെട്ട ആറാം ക്ലാസുകാരന്റെ വാക്കുകളാണ് ഇത്…

എന്റെ അലറിക്കരച്ചിൽ കേട്ട് അമ്മാവൻ അഭിലാഷ് ഓടിയെത്തി ഒരു കല്ലെടുത്ത് നായയെ എറിഞ്ഞപ്പോൾ നായ ഓടിപ്പോയി. പക്ഷെ വേദന കാരണം എനിക്ക് എഴുന്നേൽക്കാനായില്ല. അൽപദൂരം പോയ നായ വീണ്ടും എന്റെ അടുത്തേക്ക് വന്നു. ദേഹത്തേക്ക് ചാടി വീണ് എന്റെ വലതുകൈയിലെ മോതിര വിരലിൽ കടിച്ചുപറിച്ചു. വേദന സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ കൈ കുടഞ്ഞു. വിരൽ വലിച്ചെടുക്കാൻ നോക്കി. പക്ഷേ, നായ വിട്ടില്ല. ഞാൻ ഇടതു കൈകൊണ്ട് നായയെ അടിച്ചു. ഒടുവിൽ എന്റെ വിരലിന്റെ പകുതി കടിച്ചെടുത്താണ് നായ ഓടിപ്പോയത്.

പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. ഓർമ വീഴുമ്പോൾ ഞാൻ ആശുപത്രിയിലാണ്. ഇടതു തുടയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. വലതുകൈ നോക്കിയപ്പോൾ മോതിരവിരലിന്റെ പകുതി ഇല്ല…’

അതേസമയം തെരുവുനായ കടിച്ചെടുത്ത ശരണിന്റെ മോതിര വിരൽ കണ്ടെത്താൻ വേണ്ടി സമീപത്ത് തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ആക്രമിച്ച ശേഷം ഓടിയ നായയെയും കണ്ടെത്തിയില്ല. ശരൺ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ ഐ.രാജുവിന്റെയും എ.അഞ്ജുവിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് ശരൺ. കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിയാണു ശരൺ.

ഡൽഹിയിൽ വീണ്ടും ക്രൂരത; പോലീസുകാരാണെന്ന് പറഞ്ഞെത്തിയ മൂന്നം​ഗ സംഘം 17 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിനൊപ്പം കൽകാജി ക്ഷേത്ര സന്ദർശനശേഷം മടങ്ങിയ പെൺകുട്ടിയാണ് പീഢനത്തിനിരയായത്

BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026