BREAKING NEWS

ഡൽഹിയിൽ വീണ്ടും ക്രൂരത; പോലീസുകാരാണെന്ന് പറഞ്ഞെത്തിയ മൂന്നം​ഗ സംഘം 17 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിനൊപ്പം കൽകാജി ക്ഷേത്ര സന്ദർശനശേഷം മടങ്ങിയ പെൺകുട്ടിയാണ് പീഢനത്തിനിരയായത്

· · 1 min read
Share: Copied!

ന്യൂഡൽഹി: പോലീസുകാരാണെന്ന് അവകാശപ്പെട്ടെത്തിയ മൂന്നംഗ സംഘം പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സൗത്ത് ഡൽഹിയിലെ കൽകാജി ക്ഷേത്രത്തിന് സമീപത്തെ പാർക്കിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ.

പതിനേഴുകാരനായ ആൺസുഹൃത്തിനൊപ്പമാണ് പെൺകുട്ടി കൽകാജി ക്ഷേത്രത്തിലെത്തിയത്. പ്രാർഥനയ്ക്കുശേഷം വൈകീട്ട് ഏഴരയോടെ ഇരുവരും സമീപത്തെ പാർക്കിലെത്തി. ഇതിനിടെയാണ് 25നും 30നും ഇടയിൽ പ്രായമുള്ള മൂന്ന് പേർ ഇവരുടെ അടുത്തെത്തിയത്.

തങ്ങൾ പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ സംഘം പെൺകുട്ടിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. സംഘത്തിലൊരാൾ കത്തിയും തോക്കും കാണിച്ച് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

രാത്രി എട്ടേമുക്കാലോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡൽഹി സ്വദേശിയായ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള തിരച്ചിലും അന്വേഷണം തുടരുകയാണ്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026