BREAKING NEWS

പ്രദേശവാസികളിലൊരാൾ സ്ഥിരമായി ഭക്ഷണം കൊടുക്കുന്നതിനാൽ റോഡിൽ തമ്പടിച്ച തെരുവുനായ്ക്കൾ വയോധികനെ ആക്രമിച്ചു, റോഡിലേക്കുവീണ ചന്ദ്രന്റെ കൺപോളയും മൂക്കും ചുണ്ടും കടിച്ചുപറിച്ചു!! ഗുരുതരാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികന് ചികിത്സ നിഷേധിച്ച് മെഡിക്കൽ കോളേജ്, ഓപ്പറേഷൻ നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടലിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. വേട്ടമുക്കിൽ വീടിനടുത്തുള്ള കടയിൽ പോകാനിറങ്ങിയ വയോധികന്റെ കൺപോളയും ചുണ്ടും മൂക്കും നായ കടിച്ചുപറിച്ചു. വേട്ടമുക്ക് കട്ടച്ചൽ റോഡ് കെആർഡബ്ല്യുഎ 192-ൽ ചന്ദ്രനാണ്‌ (69) നായയുടെ ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റത്.

കഴിഞ്ഞ ദിവസം പകലാണ് ചന്ദ്രന് കടിയേറ്റത്. പ്രദേശവാസികളിലൊരാൾ സ്ഥിരമായി ഭക്ഷണം കൊടുക്കുന്നതിനാൽ നായകൾ സ്ഥലത്ത് കൂട്ടംകൂടി കിടക്കാറുണ്ട്. ഇതിനിടെ ചന്ദ്രനെ കണ്ടതോടെ നായ കുരച്ചുകൊണ്ടു പാഞ്ഞടുക്കുകയായിരുന്നു. ഒഴിഞ്ഞുമാറുന്നതിനിടയിൽ റോഡിലേക്കു വീണ ഇദ്ദേഹത്തിന്റെ കൺപോളയിലാണ് ആദ്യം നായ കടിച്ചത്. പട്ടിയെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ മൂക്കിലും ചുണ്ടിലും കടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് നായയെ ആട്ടിയോടിച്ച് ചന്ദ്രനെ രക്ഷിച്ചത്.

ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തി. അതേസമയം ഇദ്ദേഹത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ ആരോപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിൽനിന്നുള്ള ഇടപെടലിലാണ് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലായത്. ഭാര്യ സരോജാദേവി മാത്രമാണ് ചന്ദ്രന്റെ വീട്ടിലുള്ളത്. ചോരയിൽ കുളിച്ചുകിടന്ന ചന്ദ്രനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കണ്ണാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ചന്ദ്രന്റെ ചുണ്ടിൽ ആറ് തുന്നലിട്ടു. ചന്ദ്രനെ നായ ആക്രമിക്കുന്നതിന് ദിവസങ്ങൾക്കുമുൻപ് കട്ടച്ചൽ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ രാജലക്ഷ്മിയെയും നായ ആക്രമിച്ചിരുന്നു. അടുത്തിടെ ഈ പ്രദേശത്തെ എൻ.സി.സി. ഓഫീസിൽ ജോലിയുള്ള രണ്ടുപേരെ പട്ടികൾ കടിക്കാൻ ഓടിച്ചിരുന്നു. തെരുവുനായകളെ എത്രയും വേഗം പ്രദേശത്തുനിന്നു മാറ്റി സ്വൈര്യമായി ജീവിക്കാൻ സാഹചര്യമുണ്ടാക്കണമെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രി – ഗതാഗത മന്ത്രി ചർച്ച ധാരണ; ആദ്യ 100 ദിനം നടപ്പാക്കുക ഓർഡിനറിയിൽ, പിന്നീട് മറ്റ് ബസുകളിലേക്ക്; സാമ്പത്തിക ബാധ്യത എങ്ങനെ നികത്താമെന്നത് പഠിച്ച് റിപ്പോർട്ട് നല്കാൻ ധനകാര്യ സെക്രട്ടറിയ്ക്ക് നിർദ്ദേശം

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026