BREAKING NEWS

ആഹാ, എന്താ സന്തോഷം, 100 മീറ്റർ ഓട്ടത്തിന് ഒന്നാം സമ്മാനം അടിച്ച് നിൽക്കുവല്ലേ… മദ്യക്കടത്തിന് പോലീസിൻ്റെ പിടിയിലായ പ്രതികളുടെ ഫോട്ടോ വൈറൽ!! ‘ഫോട്ടോയെടുത്ത ക്യാമറാമാൻ കല്യാണ ഫോട്ടോഗ്രാഫറാണെന്ന് തോന്നുന്നു- കമെന്റ്!! ചിരിച്ചുകൊണ്ട് നിൽക്കാൻ ആവശ്യപ്പെട്ടതായി പോലീസ്

· · 1 min read
Share: Copied!

ശ്രീനഗർ: വിവിധ കേസുകളിൽ പിടികൂടുന്ന പ്രതികളുടെ ചിത്രങ്ങൾ പോലീസ് സമൂഹമാധ്യമങ്ങളിൽ പലപ്പോഴും പങ്കുവെക്കുകയും അത് മാധ്യമങ്ങളുടെ കയ്യിലെത്താറുമുണ്ട്. പക്ഷെ ജമ്മു കശ്മീർ പോലീസ് കഴിഞ്ഞ ദിവസം പങ്കുവെച്ച രണ്ട് പ്രതികളുടെ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആ ഫോട്ടോ നിരവധി രസകരമായ മീമുകൾക്കും കമന്റുകൾക്കും വഴിവെച്ചിരിക്കുകയാണ്. നിറഞ്ഞ ചിരിയോടെയുള്ള പ്രതികളുടെ ഫോട്ടോയാണ് വൈറലായത്.

അനന്ത്‌നാഗ് പോലീസാണ് മദ്യക്കടത്തിനിടെ രണ്ടുപേരെ പിടികൂടിയത്. വാഹന പരിശോധനയിലാണ് ഇവരിൽ നിന്ന് മദ്യം കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിവിധ വകുപ്പുകൾ ഉൾപ്പെടെ വ്യക്തമാക്കുന്ന നോട്ടീസുമായി ഫോട്ടോ എടുപ്പിച്ചു. പക്ഷെ വൈറലാകാൻ കാരണം മറ്റൊന്നാണ് നോട്ടീസും പിടിച്ച് പ്രതികൾ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഫോട്ടോയാണ് ഏറെ കമന്റുകൾക്ക് കാരണമായത്.

‘ഇത്രയും സന്തോഷത്തോടെ പോലീസ് കസ്റ്റഡിയിൽ നിന്ന് പോസ് ചെയ്യുന്ന പ്രതികളെ ആദ്യമായാണ് കാണുന്നത്’ എന്നാണ് ഒരാളുടെ കമന്റ്. ‘ഫോട്ടോയെടുത്ത ക്യാമറാമാൻ കല്യാണ ഫോട്ടോഗ്രാഫറാണെന്ന് തോന്നുന്നു’ എന്ന് മറ്റൊരാളുടെ കമന്റ്. ‘പിടികൂടിയ മദ്യക്കുപ്പികളിൽ ഓരോന്ന് ഇവർ കുടിച്ച് തീർത്തിട്ടുണ്ടോ’, ‘പ്രതികളോ അതോ മെഡൽ ജേതാക്കളോ’ എന്നിങ്ങനെ നീളുന്നു കമന്റിലെ ചോദ്യങ്ങൾ.

കമന്റുകൾ കൂമ്പാരമായതോടെ പോലീസ് തന്നെ വിശദീകരണവുമായെത്തി. മദ്യവുമായി പിടിയിലായ പ്രതികൾ രണ്ടും വലിയ ടെൻഷനിലായിരുന്നത്രെ. ഫോട്ടോ എടുത്തപ്പോഴും മുഖത്ത് ടെൻഷൻ തന്നെ. തുടർന്ന്, ചിരിച്ചുകൊണ്ട് പോസ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അനന്ത്‌നാഗ് പോലീസ് പറയുന്നു.

മകൻ തിരിച്ചുവരുന്ന പ്രതീക്ഷ അസ്തമിച്ചു…കടലിൽ വള്ളം മറിഞ്ഞ് ​ഗൗതം കൃഷ്ണയെ കാണാതായിട്ട് 55 ദിനങ്ങൾ, മകന്റെ രൂപം മരത്തടിയിൽ കൊത്തിയെടുത്ത് ചിതയിൽ ദഹിപ്പിച്ച് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി അമ്മ

BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026