BREAKING NEWS

മകൻ തിരിച്ചുവരുന്ന പ്രതീക്ഷ അസ്തമിച്ചു…കടലിൽ വള്ളം മറിഞ്ഞ് ​ഗൗതം കൃഷ്ണയെ കാണാതായിട്ട് 55 ദിനങ്ങൾ, മകന്റെ രൂപം മരത്തടിയിൽ കൊത്തിയെടുത്ത് ചിതയിൽ ദഹിപ്പിച്ച് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി അമ്മ

· · 1 min read
Share: Copied!

കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ രൂപം മരത്തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമങ്ങൾ ചെയ്ത് അമ്മ രേഷ്മ. ​ഗൗതമിന്റെ തടിയിൽ കൊത്തിയെടുത്ത രൂപം ചിതയിൽ ദഹിപ്പിച്ച് കർമങ്ങൾ പൂർ‍ത്തിയാക്കി.
ജൂലൈ 31ന് പുലർച്ചെയാണ് മീൻപിടിത്തത്തിനിടെ ഗൗതം ഉൾപ്പെടെ 14 പേരുണ്ടായിരുന്ന വള്ളം തിരയിൽപ്പെട്ട് മറിഞ്ഞത്. മകനെ കാണാതായിട്ട് ഇന്ന് 55 ദിനങ്ങൾ പിന്നിടുകയാണ്. അവൻ മടങ്ങിവരുമെന്ന പ്രതീക്ഷകൾ അവസാനിച്ചതോടെയാണ് അന്ത്യകർമങ്ങൾ ചെയ്യാൻ രേഷ്മ തീരുമാനിച്ചത്. തിരച്ചിൽ കാര്യക്ഷമമായിരുന്നുവെങ്കിൽ ഈയൊരു അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്ന് രേഷ്മ പറയുന്നു.

അതേസമയം അപകടത്തിൽ ഗൗതമിന്റെ പിതാവ് രാധാകൃഷ്ണനും (46), മുത്തച്ഛൻ പുത്തൻതുറ പൂമുഖം വീട്ടിൽ യു.രാജീവനും (74) മരണപ്പെട്ടിരുന്നു. രാജീവൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. രാധാകൃഷ്ണന്റെ മൃതദേഹം ശനിയാഴ്ച പുലർച്ചെയും ലഭിച്ചു. ഇരുവരുടെയും അന്ത്യകർമങ്ങൾ പൂർത്തിയായെങ്കിലും ഗൗതം കൃഷ്ണയ്ക്കായി തിരച്ചിൽ തുടരുകയായിരുന്നു.

ഇതിനിടെ അധികൃതരുടെ ഭാഗത്തുള്ള മെല്ലെപ്പോക്കിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു. തിരച്ചിലിലെ അനാസ്ഥ ചോദ്യം ചെയ്ത് ഗൗതമിന്റെ അമ്മ രേഷ്മ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെ തിരച്ചിൽ കൂടുതൽ ഊർജിതമാക്കി. കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും ​ഗൗതമിനെ കണ്ടെത്താനായില്ല.

സർക്കാരിന്റേത് മുതലാളി സേവ…… വി ഡി സതീശന്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയാണ്, പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്, കേരളം നാണിച്ചു പോകുന്നു, വിമര്‍ശനവുമായി സിപിഐ

BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026