BREAKING NEWS

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞു, , ആറാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു

· · 1 min read
Share: Copied!

കൊല്ലം: ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ–രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്.

അമ്മ വഴക്ക് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് ദേവദർശ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. കെഎൻഎസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജനൽ കമ്പിയിൽ തോർത്ത് കെട്ടിയാണ് തൂങ്ങിമരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞത് അധ്യാപിക വിളിച്ചറിയിച്ചതിനെത്തുടർന്ന് ദേവദർശിനെ അമ്മ വഴക്കു പറഞ്ഞിരുന്നു. ഇതാണ് കുട്ടിയെ മനോവിഷമത്തിലാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
സൗദിയിലെ ജിസാൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പരിക്ക്; റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
27 Nov 2026
BREAKING NEWS
'ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു', പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടില്ല, മല്ലികാ സുകുമാരന് ട്രോള്‍ മഴ
27 Nov 2026
BREAKING NEWS
മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടിയാണ് സിപിഎം- എം വി ഗോവിന്ദന്‍
27 Nov 2026
BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026