BREAKING NEWS

‘വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്’; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി നൽകാൻ നിർദേശിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒഴിവാക്കിയ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ ഒരവസരം കൂടി നൽകാനാണ് നിർദേശം. മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.

എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടും പല കാരണങ്ങളാൽ വോട്ട് ഒഴിവാക്കപ്പെട്ട വോട്ടർമാരെ സഹായിക്കുകയാണ് നടപടിയുടെ ലക്ഷ്യം. പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകൾ പോളിങ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും. കൂടാതെ ഇവ വെബ്‌സൈറ്റിൽ പിഡിഎഫ് രൂപത്തിൽ ലഭ്യമാക്കും. ഒഴിവാക്കപ്പെട്ടവർക്ക് തങ്ങളുടെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ ഒരവസരം കൂടി ലഭിക്കും. ഇതിനായി മുൻപത്തെ എപിക് നമ്പർ തന്നെ ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

ഭാഗികമായി പൂരിപ്പിച്ച ഫോമുകൾ ബിഎൽഒമാർ വാട്സ്ആപ്പ്, ഇമെയിൽ വഴി വോട്ടർമാർക്ക് എത്തിക്കും. വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫോം ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാം. താമസം മാറിയ വോട്ടർമാർ ഇനി ഫോം-8 സമർപ്പിക്കേണ്ടതില്ല, പകരം പുതിയ വിലാസം വ്യക്തമാക്കുന്ന പ്രസ്താവനയോടൊപ്പം ഫോം സമർപ്പിച്ചാൽ മതിയാകും. ഭവനരഹിതർക്ക് ബിഎൽഒ നടത്തുന്ന സ്ഥലപരിശോധന റിപ്പോർട്ട് വിലാസരേഖയായി കണക്കാക്കും. അർഹനായ ഒരു വോട്ടർ പോലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് കമ്മീഷൻ്റെ കർശന നിർദേശം.

BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026
BREAKING NEWS
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു
06 Nov 2026
BREAKING NEWS
"മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ", കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
06 Nov 2026