BREAKING NEWS

ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കവുമായി ഷെയ്ഖ് ഹസീന; പുതിയ പാസ്പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തിരിച്ചുവരവിന് മുന്നോടിയായി ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിൽ പുതിയ പാസ്പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകി. 2024 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തശേഷം ഹസീനയുടെ ഭാഗത്തുനിന്നുള്ള ആദ്യ ഔദ്യോഗിക ആശയവിനിമയമാണിതെന്നാണ് റിപ്പോർട്ട്.

ലണ്ടൻ ആസ്ഥാനമായുള്ള മാട്രിക്സ് ചേംബേഴ്‌സിലെ ഹസീനയുടെ അഭിഭാഷകർ തിങ്കളാഴ്ച ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിലെ ആക്ടിങ് ഹൈക്കമ്മിഷണർ പ്രീതി റഹ്‌മാന് കത്ത് നൽകി. ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനാവശ്യമായ രേഖകൾ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇക്കാര്യം റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്.

2024ൽ രാജ്യംവിട്ടതിന് പിന്നാലെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹസീനയുടെ പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പാസ്പോർട്ടും തിരിച്ചറിയൽ കാർഡും അനുവദിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശി പൗരത്വവും രാജ്യത്തിന്റെ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകളും ചൂണ്ടിക്കാട്ടിയാണ് അപേക്ഷയിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗ്ലാദേശിലേക്ക് മടങ്ങി കോടതിയിൽ കീഴടങ്ങാനാണ് ഹസീനയുടെ നീക്കമെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായശേഷം മടങ്ങിവരുന്ന തീയതി പ്രഖ്യാപിക്കുമെന്നും ഹസീനയുടെ സഹായികൾ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഹസീനയുടെ തിരിച്ചുവരവ് ബംഗ്ലാദേശിൽ വലിയ രാഷ്ട്രീയ, നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചേക്കും. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഉത്തരവിട്ടെന്ന കേസിൽ 2025 നവംബറിൽ ബംഗ്ലാദേശിലെ യുദ്ധക്കുറ്റ ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.

2024 ജൂണിൽ സർക്കാർ ജോലി സംവരണത്തിനെതിരേ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭമാണ് ഹസീനയുടെ ഭരണത്തിന്റെ പതനത്തിലേക്ക് നയിച്ചത്. 1971ലെ വിമോചന സമര സേനാനികളുടെ പിൻതലമുറക്കാർക്കായി സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നിയമനം ആവശ്യപ്പെട്ട് വിദ്യാർഥികൾ തെരുവിലിറങ്ങി.

സുരക്ഷാ ഉദ്യോഗസ്ഥരുടെ അമിത ബലപ്രയോഗം, തൊഴിലില്ലായ്മ, ഭരണത്തിലെ അഴിമതി ആരോപണങ്ങൾ എന്നിവ പ്രതിഷേധം കൂടുതൽ രൂക്ഷമാക്കി. പിന്നീട് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭമായി ഇത് മാറി. 2024 ഓഗസ്റ്റ് അഞ്ചിന് ആയിരക്കണക്കിന് പ്രതിഷേധക്കാർ ധാക്കയിലേക്ക് മാർച്ച് ചെയ്തതോടെ ഹസീന രാജിവെച്ച് സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.

ഹസീന അധികാരത്തിൽനിന്ന് പുറത്തായതിന് പിന്നാലെ ബംഗ്ലാദേശിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായിരുന്ന അവാമി ലീഗിന് നിരോധനം ഏർപ്പെടുത്തി. പാർട്ടിയുടെ നിരവധി നേതാക്കളും പ്രവർത്തകരും അറസ്റ്റിലായി. മറ്റു ചിലർ രാജ്യം വിടുകയും ചെയ്തു. ഇതിനിടെ ഹസീനയ്ക്ക് ഇന്ത്യയിൽ തുടരാനുള്ള അനുമതി ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലും പ്രധാന തർക്കവിഷയമായി തുടരുകയാണ്.

BREAKING NEWS
'എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് പിണറായി വിജയൻ മാർക്‌സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ? മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ സിപിഎം ആണ് ചെറുതാകുന്നത്':ബി. ഗോപാലകൃഷ്ണൻ
09 Nov 2026
BREAKING NEWS
ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ,യുഎസ് ചിപ്പ് നിർമ്മാണ കമ്പനിയായ എൻവീഡിയ മേധാവി ജെൻസൻ ഹുവാങിനെതിരെ അന്വേഷണം; കമ്പനിയുടെ സാങ്കേതിക രഹസ്യങ്ങൾ ചോർന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കും
09 Nov 2026
BREAKING NEWS
’മുഖ്യമന്ത്രിയുടെ വൺമാൻ ഷോ; സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത്; ശ്രീറാം സാംബശിവ റാവു സത്യസന്ധനായ ഉദ്യോഗസ്ഥൻ, ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനില്ക്കാത്തതിനാലാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത്’: വി.എൻ. വാസവൻ
09 Nov 2026
BREAKING NEWS
മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയത് നാടകം!! ഉമറും 17 കാരനും പഠിച്ച കള്ളന്മാർ, മുൻപും മോഷണക്കേസിൽ പെട്ടിട്ടുള്ളതിനാൽ തെളിവുകൾ നശിപ്പിക്കാൻ എളുപ്പം!! 17 കാരൻ അഭിറാമിനെ കൊലപ്പെടുത്തിയെങ്കിൽ അവൻ അതിനുള്ള ശിക്ഷ അനുഭവിക്കട്ടെ- വീട്ടിലുണ്ടായിരുന്നെന്ന് വരുത്തിതീർക്കാൻ കാമുകിക്ക് നിരന്തരം മെസേജ്, സിസിടിവിക്...
09 Nov 2026