BREAKING NEWS

തിരികെ പോകുമെന്ന തീരുമാനത്തിലുറച്ച് ഷെയ്ഖ് ഹസീന; ഡിസംബർ 16ന് റോഡ് മാർഗം മടങ്ങും; ബം​ഗാൾ,ത്രിപുര അതിർത്തികളിൽ കനത്ത സുരക്ഷാ വിന്യാസം; ബംഗ്ലാദേശിൽ 120 പ്ലാറ്റൂൺ സേനയെ സജ്ജമാക്കി; ‘വന്നാൽ അറസ്റ്റ് ചെയ്യും’; നിലപാട് ആവർത്തിച്ച് സർക്കാർ

· · 1 min read
Share: Copied!

ന്യൂഡൽഹി/ധാക്ക: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കി. ഡിസംബർ 16ന് ഹസീന രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിലും സുരക്ഷാ നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ, ത്രിപുര അതിർത്തികളിലൂടെയുള്ള മടങ്ങിവരവിനുള്ള സാധ്യതകളും ചർച്ചയാകുന്നുണ്ട്.

ബംഗ്ലാദേശിലെ ഏഴ് ജില്ലകളിലായി ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ (ബിജിബി) 120 പ്ലാറ്റൂണുകളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഹസീനയുടെ സ്വദേശമായ ഗോപാൽഗഞ്ചിലാണ് ഏറ്റവും കൂടുതൽ സേനയെ നിയോഗിച്ചിരിക്കുന്നത്. ഇവിടെ 56 പ്ലാറ്റൂണുകളുണ്ട്. സാവാർ, അശുലിയ, ധാക്ക, ഗാസിപുർ, നാരായൺഗഞ്ച്, ബാലൂക്ക, മൈമൻസിങ്, ചറ്റോഗ്രാം, കോക്സ് ബസാർ തുടങ്ങിയ മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാല് പ്ലാറ്റൂണുകൾ അധികമായി സജ്ജമാക്കിയിട്ടുമുണ്ട്.

ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങളും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവാമി ലീഗ് പ്രവർത്തകരും ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കു പുറമെ ബോംബ് ആക്രമണങ്ങളും തീവെപ്പും അരങ്ങേറിയതായാണ് റിപ്പോർട്ടുകൾ. അക്രമങ്ങൾക്ക് പിന്നിൽ അവാമി ലീഗ് പ്രവർത്തകരാണെന്നാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ ആരോപണം. വിദേശത്തുള്ള പാർട്ടി നേതാക്കൾ രാജ്യത്ത് അക്രമങ്ങൾക്ക് പ്രേരണ നൽകുകയാണെന്നും സർക്കാർ കുറ്റപ്പെടുത്തുന്നു. എന്നാൽ രാഷ്ട്രീയ സംഘർഷങ്ങളുടെ ഉത്തരവാദിത്തം സംബന്ധിച്ച് ഇരുവിഭാഗങ്ങളും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

ബംഗ്ലാദേശിന്റെ വിജയദിനമായ ഡിസംബർ 16ന് രാജ്യത്തേക്ക് മടങ്ങുമെന്നാണ് ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്. രാജ്യത്ത് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ഹസീനയെന്നും കൈമാറൽ നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം തിരിച്ചെത്തിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കർശന നിരീക്ഷണത്തിലായും കൈവിലങ്ങണിയിച്ചും മാത്രമേ അവരെ രാജ്യത്തേക്ക് കൊണ്ടുവരാവൂ എന്ന നിലപാടും ബംഗ്ലാദേശ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽനിന്ന് മടങ്ങാനായി ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമൻ എയർലൈൻസിന്റെ വിമാനം അനുവദിക്കണമെന്ന ഹസീനയുടെ അഭ്യർഥന ബംഗ്ലാദേശ് സർക്കാർ നേരത്തെ നിരസിച്ചിരുന്നു. യാത്രാരേഖകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. റോഡ് മാർഗം അതിർത്തി കടന്നായിരിക്കും ഹസീന മടങ്ങുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2024 ഓഗസ്റ്റിലാണ് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് 15 വർഷത്തെ ഭരണത്തിന് ശേഷം ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് വിടേണ്ടിവന്നത്. അന്നുമുതൽ അവർ ഇന്ത്യയിലാണ് കഴിയുന്നത്. 2024ലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടന്ന അടിച്ചമർത്തലുമായി ബന്ധപ്പെട്ട് മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ഹസീന നിഷേധിച്ചിട്ടുണ്ട്.

കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉഭയകക്ഷി കരാർ പ്രകാരം ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അഭ്യർഥനയും അതിന്റെ നിയമവശങ്ങളും പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനിടെയാണ് ഡിസംബർ 16ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന പ്രഖ്യാപനവുമായി ഷെയ്ഖ് ഹസീന രംഗത്തെത്തിയിരിക്കുന്നത്. മടങ്ങിവരവ് യാഥാർഥ്യമാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

കെ സുധാകരൻ ഓർമ്മക്കുറവും അപസ്മാര പ്രശ്നവും, സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങും, തുടര്‍ ചികിത്സ ഡല്‍ഹിയില്‍- മകന്‍ സംജോഗ് സുധാകരൻ

BREAKING NEWS
കെ സുധാകരൻ ഓർമ്മക്കുറവും അപസ്മാര പ്രശ്നവും, സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങും, തുടര്‍ ചികിത്സ ഡല്‍ഹിയില്‍- മകന്‍ സംജോഗ് സുധാകരൻ
29 Nov 2026
BREAKING NEWS
മദ്യലഹരിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഓടിച്ച് ഡ്രൈവർ; നിയന്ത്രണംവിട്ട് ബസ്; യാത്രക്കാർ ബഹളംവെച്ച് തടഞ്ഞു, നാട്ടുകാർ പിടികൂടി
29 Nov 2026
BREAKING NEWS
നീം കറോളി ബാബയുടെ ആത്മീയ യാത്രയുമായി ‘ഹനുമാൻ അംശ്’ നെറ്റ്ഫ്ലിക്സിൽ; അഞ്ച് ഇന്ത്യൻ ഭാഷകളിൽ സ്ട്രീമിംഗ് ആരംഭിച്ചു
29 Nov 2026
BREAKING NEWS
വ്യക്തമായ രേഖകളും വിലാസവും കൈയിലുണ്ടായിരുന്നിട്ടും എന്റെ ഭർത്താവിനെ ആരാണ് ആരുമില്ലാത്തവനാക്കി മോർച്ചറിയിലെത്തിച്ചത്? വാഹനാപകടത്തിൽ പരിക്കേറ്റയാൾ അനാഥനായി മെഡിക്കൽ കോളേജിൽ കിടന്നത് 12 ​ദിവസം, ഒടുവിൽ വീട്ടുകാരറിഞ്ഞത് മരണശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം
29 Nov 2026