LATEST UPDATES

അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതര വിഷയങ്ങൾ ഉണ്ടാകും, പാർട്ടിയെ കുത്തിയാണ് പോകുന്നതെന്ന് ഓർക്കണം, ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല… കൂറുമാറിയ അം​ഗത്തിന്റെ ഭർത്താവിന് ഭീഷണി സന്ദേശവുമായി സിപിഐഎം ഏരിയ സെക്രട്ടറി

· · 1 min read
Share: Copied!

മലപ്പുറം: ചുങ്കത്തറയിൽ വൈസ് പ്രസിഡന്റ് കൂറുമാറിയതോടെ ഭരണം നഷ്ടമായതിന് പിന്നാലെ കൂറുമാറിയ അംഗത്തിന്റെ ഭർത്താവിന് ഭീഷണി സന്ദേശവുമായി സിപിഐഎം ഏരിയ സെക്രട്ടറി. സിപിഐഎം ഏരിയ സെക്രട്ടറി ടി രവീന്ദ്രനാണ് ഭീഷണി സന്ദേശമയച്ചത്. അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതര വിഷയങ്ങൾ ഉണ്ടാകുമെന്നും പാർട്ടിയെ കുത്തിയാണ് പോകുന്നതെന്ന് ഓർക്കണമെന്നും രവീന്ദ്രൻ പറയുന്നുണ്ട്. ​ഗുരുതര ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും. ഒരു ദാക്ഷിണ്യവും നിന്നോടോ കുടുംബത്തോടോ ഉണ്ടാകില്ല. കൂറു മാറില്ലെന്ന ഉറപ്പ് ലംഘിച്ചപ്പോൾ പ്രതിഷേധം അറിയിച്ചതാണെന്നും രവീന്ദ്രൻ പറഞ്ഞു.

കെപിസിസി നേതൃത്വത്തില്‍ അനിശ്ചിതത്വം തുടരുന്നു; ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അനുസരിക്കും, മാറാന്‍ തയ്യാര്‍: ഒരു പരാതിയുമില്ലെന്ന് സുധാകരന്‍

ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡ‍ൻ്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയിൽ പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അം​ഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെയാണ് ഭർത്താവ് സുധീറിന് നേരെ ഭീഷണി സന്ദേശമെത്തിയത്. അതേ സമയം അൻവറിന്റെ സുഹൃത്താണ് സിപിഎം കാരനായ നുസൈബ സുധീറിന്റെ സുഹൃത്ത്.

ഭീഷണി സന്ദേശം ഇങ്ങനെ:

“അങ്ങനെയൊരു നിലപാട് നിങ്ങളെടുത്തിട്ടുണ്ടെങ്കിൽ നമ്മൾക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ അൻവറെ കണ്ടിട്ട് ഈ തീരുമാനമെടുത്തത് ഭാവിയിൽ ​ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. പാർട്ടിയെ കുത്തിയിട്ടാണ് നിങ്ങൾ പോകുന്നത്. അതോർമ്മവെയ്ക്കണം. ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല. പാർട്ടിയെ പുറത്തുനിന്ന് കുത്തിയിട്ടാണ് നിങ്ങൾ പോകുന്നത്.

നിങ്ങൾ അൻവറിന്റെ പിന്നാലെയല്ലേ നടക്കുന്നത്? അങ്ങനെത്തന്നെ നടന്നോ. നമുക്ക് നോക്കാം. അൻവർ എന്താണ് എന്നത് എനിക്കറിയാം. സ്വന്തം കാര്യത്തിനുവേണ്ടിമാത്രം നിൽക്കുന്നയാളാണയാൾ. ഞങ്ങൾക്ക് ആറോ, എട്ടോ മാസം ഭരണം പോകുമെന്നേയുള്ളൂ. കരുതിയിരുന്നോളൂ.”

സിപിഎം അം​ഗമായിരുന്ന നുസൈബ യുഡിഎഫിന് ഒപ്പം നിന്ന് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. തുടർന്ന് എൽഡിഎഫിന് ഭരണം നഷ്ടമാവുകയും ചെയ്തു. ഇതിന് ശേഷമാണ് തൃണമൂൽ കോൺ​ഗ്രസിന്റെ നിലമ്പൂർ മണ്ഡലം പ്രസിഡന്റുകൂടിയായ നുസൈബയുടെ ഭർത്താവിന് ഭീഷണി ഫോൺകോൾ എത്തിയത്.

2020-ലെ തിരഞ്ഞെടുപ്പിൽ 10 വീതം അംഗങ്ങളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചിരുന്നത്. തുടർന്ന് നറുക്കെടുപ്പിലൂടെ വത്സമ്മ സെബാസ്റ്റ്യൻ പഞ്ചായത്ത് പ്രസിഡന്റായി. ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിലും യുഡിഎഫിന് തന്നെയായിരുന്നു വിജയം.

എന്നാൽ 15 മാസത്തെ ഭരണം പൂർത്തിയായപ്പോഴേക്കും മുസ്‌ലിംലീഗ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചിരുന്ന എംകെ നജ്മുന്നീസയെ യുഡിഎഫിൽ നിന്ന് അടർത്തിയെടുത്ത് എൽഡിഎഫിന്റെ ഭാഗമാക്കിയാണ് പഞ്ചായത്തിൽ ഇടതുഭരണം കൊണ്ടുവന്നത്. അന്ന് അതിന് നേതൃത്വംകൊടുത്തിരുന്നത് അന്നത്തെ എംഎൽഎ ആയിരുന്ന പിവി അൻവർ ആയിരുന്നു. ഇപ്പോൾ തിരിച്ച് യുഡിഎഫ് പക്ഷെത്തെത്തിച്ചതും അതേ അൻവർ തന്നെ.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026