BREAKING NEWS

മകൾക്ക് മുഖ്യമന്ത്രി പദം വേണം; ബില്ലുകൾക്ക് പിന്തുണ നല്കാം; മോദിയുമായും അമിത് ഷായുമായും ശരദ് പവാർ ചർച്ചയിലെന്ന് റിപ്പോർട്ട്; മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി രാഷ്ട്രീയ സഖ്യത്തിലേർപ്പെടാൻ എൻ.സി.പി നേതാവ് ശരദ് പവാർ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി പവാർ നേരിട്ട് ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളെ പിന്തുണയ്ക്കുന്നതിനും ബി.ജെ.പി സഖ്യത്തിൽ ചേരുന്നതിനും പകരമായി മകളും ലോക്‌സഭാ എം.പിയുമായ സുപ്രിയ സുലെയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം നൽകണമെന്നാണ് പവാറിന്റെ ആവശ്യമെന്നാണ് റിപ്പോർട്ട്.

നേരത്തെ പാർലമെന്റിൽ പാസാക്കാൻ കഴിയാതിരുന്ന ഈ ബില്ലുകൾ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുന്നതിനുള്ള അംഗബലം ഉറപ്പാക്കാൻ എൻ.ഡി.എ ശ്രമിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ പിന്തുണ തേടി ബി.ജെ.പി ചർച്ചകൾ നടത്തുന്നതെന്നാണ് സൂചന.

ചർച്ചകളുടെ ആദ്യഘട്ടത്തിൽ സുപ്രിയ സുലെയ്ക്ക് പ്രധാനപ്പെട്ട കേന്ദ്രമന്ത്രി പദം നൽകാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്നും ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. പകരമായി ബില്ലുകളെ പിന്തുണയ്ക്കാൻ ചെറുകക്ഷികളെ ഏകോപിപ്പിക്കാമെന്നും കോൺഗ്രസ് നേതൃത്വവുമായി അതൃപ്തിയിലുള്ള ചില എം.പിമാരെ വോട്ടെടുപ്പ് വേളയിൽ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാമെന്നും പവാർ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളിലുണ്ട്.

എൻ.സി.പിയുടെ ഇരുവിഭാഗങ്ങളെയും വീണ്ടും ഒന്നിപ്പിക്കാനുള്ള നീക്കങ്ങളുമായും ഈ ചർച്ചകൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. എൻ.സി.പി ദേശീയ പ്രസിഡന്റ് സുനേത്ര പവാറിനോട് പാർട്ടിയെ ബി.ജെ.പിയുമായി ലയിപ്പിക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ഇതിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് ശരദ് പവാർ നയിക്കുന്ന എൻ.സി.പി (എസ്.പി) വിഭാഗത്തെ മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമാക്കാനുള്ള ബദൽ സാധ്യതകൾ ബി.ജെ.പി പരിഗണിക്കുന്നത്. ധനകാര്യ വകുപ്പ് ഉൾപ്പെടെയുള്ള നിർണായക വകുപ്പുകൾ നൽകി പാർട്ടിയെ സഖ്യത്തിന്റെ ഭാഗമാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.

നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂചലനം; പ്രകമ്പനം ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ, പരിഭ്രാന്തരായി വീടുകളിൽനിന്ന് ഇറങ്ങിയോടി ജനങ്ങൾ

BREAKING NEWS
'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
28 Nov 2026
BREAKING NEWS
മകളെ പുറത്ത് കാത്തുനിർത്തി റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലേക്ക് പോയ 60-കാരിക്ക് നേരെ ക്രൂരപീഡനം; സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഫലം കണ്ടു, 25-കാരൻ അറസ്റ്റിൽ
28 Nov 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി
28 Nov 2026
BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026