BREAKING NEWS

ആരോഗ്യമേഖലയെ നന്നാക്കുന്നതിന് പിണറായി വിജയന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല, ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വെച്ച ഫ്‌ളക്‌സിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം നല്‍കാമായിരുന്നു, പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയെന്ന് ഷാഫി പറമ്പില്‍ എം പി

· · 1 min read
Share: Copied!

കോഴിക്കോട്: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയിട്ടുണ്ടെന്നും കേരളത്തിലെ ആരോഗ്യമേഖലയെ നന്നാക്കുന്നതിന് അദ്ദേഹത്തിന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല എന്നും ഷാഫി പറമ്പില്‍ എം പി പറഞ്ഞു.

പേരാമ്പ്രയില്‍ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വെച്ച ഫ്‌ളക്‌സിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം നല്‍കാമായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ശബരിമല സ്വര്‍ണ്ണം കട്ടവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അവര്‍ക്കെതിരെ കേരളം ജനവിധിയെഴുതും. പേരാമ്പ്രയില്‍ 55 വര്‍ഷം തിരിഞ്ഞുനോക്കുമ്പോള്‍ ഡോ. കെ ജി അടിയോടിയുടെ ഏഴ് വര്‍ഷം വികസനത്തിലെ നാഴികക്കല്ലുകളാണ്.

അത് ചരിത്രത്തില്‍ എഴുതപ്പെട്ടതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അന്ന് അദ്ദേഹം ഉണ്ടാക്കിയതില്‍ അപ്പുറം ഒന്നും ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല. പേരാമ്പ്രയില്‍ പലതും തറക്കല്ലില്‍ തന്നെ ഒതുങ്ങി നില്‍ക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026