BREAKING NEWS

ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട്

· · 1 min read
Share: Copied!

കൊല്ലം: എസ്എഫ്ഐ മാർച്ചിനിടെ നാലാം ചരമ വാർഷികത്തിൽ സ്ഥാപിച്ച സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് നശിപ്പിച്ചതിന് പ്രായശ്ചിത്തവുമായി എസ്എഫ്ഐ. മുൻപ് നശിപ്പിച്ച അതേസ്ഥലത്ത് കോടിയേരിക്ക് പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. കൊല്ലം ചിന്നക്കടയിലാണ് എസ്എഫ്ഐ മാർച്ചിനിടെ കീറിയെറിഞ്ഞ ഫ്ലെക്സ് ബോർഡിന് പകരം പുതിയ ബോർഡ് സ്ഥാപിച്ചത്.

സിപിഎം സ്ഥാപിച്ച കോടിയേരിയുടെ ഫ്ലെക്സ് ഇന്ന് നടന്ന എസ്എഫ്ഐ പ്രതിഷേധ മാർച്ചിനിടെയാണ് വലിച്ചുകീറിയത്. എസ്എഫ്ഐക്ക് പിന്നാലെ, കോടിയേരിക്ക് വേണ്ടി ഫ്ലെക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസും രം​ഗത്തെത്തി. കൊല്ലത്ത് എസ്എഫ്ഐ മാർച്ചിനിടെ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരമാണ് യൂത്ത് കോൺഗ്രസ്‌ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്.

പിന്നാലെ എസ്എഫ്എഫ് പ്രതിഷേധത്തിനിടെ കോടിയേരിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐക്കാരനല്ലെന്നായിരുന്നു എസ്എഫ്ഐയുടെ വിശദീകരണം. ഫ്ലക്സ് നശിപ്പിച്ച വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കണമെന്നും എസ്എഫ്ഐയുടെ യാതൊരു ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നും സംഘടന വ്യക്തമാക്കി.

അതേസമയം ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഫ്ലെക്സ് ബോർഡാണ് പ്രകടനത്തിനിടെ തകർത്തത്. മുൻ നിരയിലുണ്ടായിരുന്ന പ്രവർത്തകൻ യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് മീഡിയനിൽ വച്ചിരുന്ന ഫ്ലെക്സ് നശിപ്പിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓർമദിനത്തിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.

അതേസമയം ഫ്ലെക്സ് സ്ഥാപിച്ചത് വാഹന യാത്രികർക്കായി ആലപ്പുഴ, കൊട്ടാരക്കര ഭാ​ഗത്തേക്കായി സ്ഥാപിച്ച നെയിം ബോർഡ് മറച്ചുകൊണ്ടാണ്. ഫെക്സിന് മുകളിലൂടെ ആലപ്പുഴ ഭാ​ഗത്തേക്കുള്ള സൂചനാ ചിഹ്നം കാണാമെങ്കിലും കൊട്ടാരക്കര ഇപ്പോഴും ശ്വാസം മുട്ടി ഫ്ലെക്സിനാൽ മറഞ്ഞുതന്നെയാണ്.

ഇനി പ്രസവിക്കാനാകില്ല, കുഞ്ഞിനെ തട്ടിയെടുക്കുന്നതിനായി പൂർണ ​ഗർഭിണിയായ മകളുടെ വയർ പച്ചയ്ക്ക് കുത്തിക്കീറി കുഞ്ഞിനെ പുറത്തെടുത്തു, കുട്ടി മരണപ്പെട്ടതിനാൽ മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചു, മകളുടെ മൃതദേഹം ചരിവിലൂടെ താഴേക്ക് തള്ളിയശേഷം ഇലകൾകൊണ്ട് മൂടി!! അമ്മയ്ക്ക് താനുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് മകളുടെ പ്രതിശ്രുതവരൻ

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026