BREAKING NEWS

പ്ലസ് ടു പരീക്ഷയ്ക്കിടയിൽ പരിശോധനയ്ക്കെന്ന വ്യാജേന വിദ്യാർഥിനികളുടെ ശരീരത്തിൽ ഇടയ്ക്കിടെ സ്പർശിച്ചു, അധ്യാപകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുപ്പൂർ: പ്ലസ് ടു അവസാനപരീക്ഷ എഴുതിയ പെൺകുട്ടികളോട് മോശമായി പെരുമാറിയതായി ആരോപിച്ച് പരീക്ഷാഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുപ്പൂർ അമ്മപാളയത്തെ രാമകൃഷ്‌ണ വിദ്യാലയത്തിലെ അദ്ധ്യാപകനായ സമ്പത്ത് കുമാറിനെയാണ് (34) തിരുപ്പൂർ കൊങ്കുനഗർ വനിതാ പോലീസ് അറസ്റ്റ് ചെയ്‌തത്.

മുംബൈയിൽ താമസിക്കണമെന്നു ധനശ്രീ, മാതാപിതാക്കളെ ഒറ്റയ്ക്കു ആക്കാൻ കഴിയില്ലെന്ന് ചെഹൽ , വിവാഹമോചന കാരണം പുറത്ത്

തിരുപ്പൂർ വെങ്കമേട്ടിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തിലാണ് സംഭവം. ചൊവ്വാഴ്‌ച പ്ലസ്ടു അവസാനപരീക്ഷ നടക്കുന്ന സമയത്ത് പരിശോധന നടത്താനെന്ന വ്യാജേന സമ്പത്ത് കുമാർ ഇടയ്‌ക്കിടെ ശരീരത്തിൽ സ്‌പർശിച്ചെന്നാണ് പെൺകുട്ടികളുടെ പരാതി. ക്ലാസ് മുറിയിൽ ആറ് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.

സ്വന്തം പാർട്ടിക്കിട്ടുതന്നെ ഒരു കൊട്ട്- ‘ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ നാലാം തവണയും നിയമസഭയിലെത്തിയത്, സ്വാഭാവികമായും അൽപം “ഉശിര്” കൂടും, അത് പക്ഷെ, “മക്കയിൽ” ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല’- കെടി ജലീൽ എംഎൽഎ

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പെൺകുട്ടികൾ മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പരീക്ഷാകേന്ദ്രം സൂപ്പർവൈസറെയും തിരുപ്പൂർ സിറ്റി പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രദീപ് കുമാറിന്റെയും കൊങ്കുനഗർ വനിതാ പോലീസ് ഇൻസ്‌പെക്‌ടർ ഗോമതിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026