BREAKING NEWS

ആത്മാഭിമാനം എന്നൊന്നുള്ളത് കൊണ്ട് കേട്ട് ഇതൊന്നും നില്‍ക്കാനാവില്ല, ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇത്, പുതിയതായൊന്നും ഐഡിയോളജിയിൽ എഴുതി ചേര്‍ത്തിട്ടില്ല, പത്മജയ്ക്കെതിരെ വിമര്‍ശനവുമായി ബിജെപി വക്താവ് യുവരാജ് ഗോകുൽ

· · 1 min read
Share: Copied!

കൊച്ചി: പത്മജ വേണുഗോപാല്‍ ബിജെപി വിട്ടതില്‍ ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷിനെ തള്ളി വക്താവ് യുവരാജ് ഗോകുൽ രംഗത്ത്. പത്മജ മൊത്തം പാര്‍ട്ടിയേയും കുറ്റം പറഞ്ഞാണ് പുറത്ത് പോകുന്നതെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. ആശയം ശരിയല്ല, ഐഡിയോളജി ശരിയല്ല, എന്നൊക്കെയാണ് പറയുന്നത്. ആത്മാഭിമാനം എന്നൊന്നുള്ളത് കൊണ്ട് അത് കേട്ട് നില്‍ക്കാനാവില്ല.

ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പുതിയതായൊന്നും ഐഡിയോളജിയിൽ എഴുതി ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഐഡിയോളജി ഉയര്‍ത്തി പിടിച്ച് തന്നെയാണ് കഴിഞ്ഞ 12 കൊല്ലമായി കേന്ദ്രം ഭരിക്കുന്നത്. ഈ ഐഡിയോളജി ഉയര്‍ത്തി തന്നെയാണ് നാല്‍പ്പത് ലക്ഷത്തോളം വോട്ടും ഒരു എംപിയും 11 നിയോജകമണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എത്തിയത്.

കേരളത്തിന്റെ തലസ്ഥാന കോര്‍പ്പറേഷനില്‍ ഭരണം നേടിയതും മൂന്ന് എംഎല്‍എമാരെ ജയിപ്പിച്ചതും ഇതേ ഐഡിയോളജി ഉയര്‍ത്തിയാണ്. മാവോയിസ്റ്റ് തീവ്രവാദത്തെ കുടിയൊഴിപ്പിച്ചു, കശ്മീരിലെ കല്ലേറ് നിര്‍ത്തിച്ചു, തീവ്രവാദികളെ ഹൂറികളുടെ അടുത്തെത്തിച്ചു, ഒരു ദശകത്തിനിടയില്‍ മനുഷ്യ ചരിത്രം ഇന്നേവരെ കാണാത്ത തരത്തില്‍ ദാരിദ്ര്യം തുടച്ച് നീക്കി എന്നിങ്ങനെയാണ് യുരാജ് പത്മജയ്ക്ക് നല്‍കുന്ന മറുപടി. അങ്ങുന്ന് ഇങ്ങോട്ട് വന്നപ്പോഴുള്ള അതേ ഐഡിയോളജി തന്നെയാണ് ഇപ്പോഴെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനമാണ് പത്മജക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയതെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പ്രതികരണം. അര്‍ഹിക്കുന്ന അംഗീകാരവും ചുമതലയും നല്‍കി. ഇനിയും നല്‍കാന്‍ തയ്യാറായിരുന്നു. രാജിക്കത്തില്‍ പാര്‍ട്ടിയോടുള്ള വിയോജിപ്പിനെകുറിച്ച് പറയുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് പരാമര്‍ശം. വ്യക്തിപരമായ കാരണങ്ങള്‍ എന്ന് പറഞ്ഞ സാഹചര്യത്തില്‍ രാജി സ്വീകരിക്കുക അല്ലാതെ വേറെ വഴിയില്ലെന്നും സുരേഷ് ചൂണ്ടിക്കാട്ടി.

BREAKING NEWS
ഇളയ മകന്റെ വിവാഹം ശനിയാഴ്ച; കല്യാണപ്പന്തലിൽ അലങ്കാരപ്പണി നടക്കുന്നതിനിടെ വന്നത് പിതാവിന്റെ മരണവാർത്ത
20 Nov 2026
BREAKING NEWS
'നിന്നെ വെറുതെ വിടില്ലെടാ'... ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്
20 Nov 2026
BREAKING NEWS
'കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഈ മേശയ്ക്കരികിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയുമുണ്ടാകുമായിരുന്നു; വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രിക്ക് ആ മേശയ്ക്കരികിൽ ഇരിക്കാനാകില്ല'; ട്രംപ്–ഷി–പുട്ടിൻ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി
20 Nov 2026
BREAKING NEWS
നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി ചീറിപ്പാഞ്ഞു വരുന്ന കാ​ർ നിർത്താൻ ആവശ്യപ്പെട്ടു, മുന്നോട്ടെടുക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറുപ്പിച്ചു, വന്നുവീണത് കാറിന്റെ ബോണറ്റിൽ, രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വളഞ്ഞിട്ട് പിടികൂടി, കേസെടുത്ത് പോലീസ് വാഹനം രൂപമാറ്റം വരുത്തിയതി...
20 Nov 2026