BREAKING NEWS

യുകെയിൽ സ്ത്രീയ്ക്കുനേരെ 29 കാരന്റെ ​ലൈം​ഗികാതിക്രമം, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ, പ്രതിക്കെതിരെ പീഡനം ഉൾപ്പെടെ രണ്ട് കേസുകൾ, റിമാൻഡിൽ

· · 1 min read
Share: Copied!

ലണ്ടൻ/ തിരുവനന്തപുരം: യുകെയിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. യുകെയിലെ സമർസെറ്റ് ടോണ്ടനിൽ തിരുവനന്തപുരം സ്വദേശിയായ മനോജ്‌ ചിന്താതിര (29) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടോണ്ടനിലെ വിക്ടോറിയ പാർക്കിൽ ഒക്ടോബർ 11നായിരുന്നു ലൈംഗിക അതിക്രമം നടന്നത് എന്നാണ് പോലീസ് പറയുന്നത്.

സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനക്കുറ്റം ഉൾപ്പെടെ രണ്ട് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. നോർത്ത് സമർസെറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടർ വിചാരണ നവംബർ 14 ന് നടക്കും.

ഒക്ടോബർ 11ന് പുലർച്ചെ ഒരു സ്ത്രീയെ പാർക്കിനുള്ളിൽ വിഷമാവസ്ഥയിലായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിനെ അറിയിക്കുക ആയിരുന്നു. തുടർന്ന് പോലീസ് ഒക്ടോബർ 12ന് വൈകിട്ട് 6.30നാണ് പാർക്കിന് സമീപത്തായി താമസിച്ചിരുന്ന മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആയിരുന്നു അറസ്റ്റ്. വിവിധ കെയർ ഹോമുകളിൽ കെയർ അസിസ്റ്റന്റ് ആയും മറ്റും താത്കാലിക കരാറിൽ ജോലി ചെയ്തിരുന്ന യുവാവ് ലണ്ടനിൽ വിദ്യാർഥി വീസയിൽ എത്തിയ ശേഷം പിന്നീട് ടോണ്ടനിൽ ജോലി തേടി എത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സ്ഥിരമായി ജോലി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിന് ഇടയിലാണ് ലൈംഗിക അതിക്രമ കേസിൽ എവൺ സമർസെറ്റ് പോലീസ് മനോജിനെ അറസ്റ്റ് ചെയ്തത്.

അമീബിക് മസ്തിഷ്ക ജ്വരം തൊട്ടടുത്ത സംസ്ഥാനങ്ങളിലൊന്നും റിപ്പോർട്ട്‌ ചെയ്യുന്നില്ല, കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല മാലിന്യം വലിച്ചെറിയൽ തന്നെ!! അതിനു ഡോക്ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല, പൊതുസ്ഥലത്ത് തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നുവെന്ന് കരുതിയാൽ മതി- ഡോ. ഹാരിസ് ചിറയ്ക്കൽ

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026