BREAKING NEWS

· · 1 min read
Share: Copied!

കൊല്ലം∙ കൊട്ടിയം മൈലക്കാടിനു സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. ദേശീയപാതയുടെ സംരക്ഷണ ഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി. 

മുപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂൾ ബസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. ഇതുൾപ്പെടെ ഏതാനും വാഹനങ്ങളാണ് കുടുങ്ങിയത്. കുട്ടികളെയും കാറുകളിലുണ്ടായിരുന്നവരെയും പരുക്കില്ലാതെ രക്ഷപ്പെടുത്തി. ദേശീയപാത അധികൃതർ ഉടൻ സ്ഥലത്തെത്തും.

അപകട സ്ഥലത്ത് ഉയരത്തിലാണ് ആറുവരിപ്പാത കടന്നുപോകുന്നത്. നിർമാണം നടക്കുന്നതിനാൽ ഇരുഭാഗത്തെയും സർവീസ് റോഡുകൾ വഴിയായിരുന്നു ഇവിടെ ഗതാഗതം. സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നതോടെ സർവിസ് റോഡിൽ വലിയ വിള്ളലുകൾ ഉണ്ടാവുകയായിരുന്നു. ഏതാനും കാറുകൾ വിള്ളലുകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026