BREAKING NEWS

സ്കൂളുകൾക്ക് അവധി, ഇന്‍റർനെറ്റ് റദ്ദാക്കി, 2500 പൊലീസുകാരെ വിന്യസിച്ചു; മതാഘോഷം നടക്കാനിരിക്കെ അതീവ സുരക്ഷ

· · 1 min read
Share: Copied!

ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹിൽ ഇന്‍റർനെറ്റ് സേവനങ്ങൾ, ബൾക്ക് എസ്എംഎസ് സേവനങ്ങൾ എന്നിവ റദ്ദാക്കി. ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധി നൽകി. മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം. 2500 സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. രണ്ടു വർഷം മുമ്പ് നടന്ന സംഘർഷം കണക്കിലെടുത്താണ് തീരുമാനം. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് അധികൃതർ അറിയിച്ചു.

ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തമാക്കിയത്. 2023-ലെ ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിക്കുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഘോഷയാത്രയുടെ വിവിധ സ്ഥലങ്ങളിലായി 28 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കർശന പരിശോധനയ്ക്കൊപ്പം വീഡിയോ ചിത്രീകരണവും നടത്തും. സ്നിഫർ ഡോഗ്സ്, ബോംബ് സ്ക്വാഡുകൾ, നാല് ഡ്രോണുകൾ, കമാൻഡോ യൂണിറ്റുകൾ എന്നിവയും പരിശോധനയിൽ പങ്കാളികളാവും.

ലൈസൻസുള്ള തോക്കുകൾ, വാളുകൾ, ദണ്ഡുകൾ, കത്തികൾ, ചങ്ങലകൾ ഉൾപ്പെടെ എല്ലാത്തരം ആയുധങ്ങളും കൊണ്ടുപോകുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ വിശ്രാം കുമാർ മീണ ഉത്തരവിറക്കി. സിഖ് സമുദായക്കാർ മതപരമായ ചിഹ്നമായി ധരിക്കുന്ന കൃപാണിന് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കൻവർ റൂട്ടിലെ ഇറച്ചിക്കടകൾ ജൂലൈ 24 വരെ അടച്ചിടും. ഗോ രക്ഷാപ്രവർത്തകൻ ബിട്ടു ബജ്രംഗിക്ക് യാത്രയിൽ പങ്കെടുക്കാൻ അനുമതിയില്ല. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.

BREAKING NEWS
വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ചു; ബാങ്ക് ജീവനക്കാരൻ റിമാൻഡിൽ, കുറ്റപത്രം സമർപ്പിച്ചു
29 Nov 2026
BREAKING NEWS
ദുബായിലെ ആശുപത്രിയിൽനിന്ന് കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു; ഇന്ന് രാത്രി ഡൽഹിയിലേക്ക് മടങ്ങും
29 Nov 2026
BREAKING NEWS
'​ഗോ ബാക്ക് കോൺ​ഗ്രസ്'... സ്റ്റാലിനെ സന്ദർശിക്കാനെത്തുന്ന ഇന്ത്യ സഖ്യനേതാക്കളെ ഓടിക്കാൻ പോസ്റ്ററുമായി ഡിഎംകെ പ്രവർത്തകർ ചെന്നൈയിലെ വസതിക്കു മുന്നിൽ!! പാർട്ടി എടുത്ത ഓരോ തീരുമാനവും തമിഴ്‌നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തി- സ്റ്റാലിൻ
29 Nov 2026
BREAKING NEWS
"ഒരു പദവി ഒഴിയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ സ്വന്തം ആശയങ്ങളെ വഞ്ചിച്ചുകൊണ്ട് ആ സ്ഥാനത്ത് തുടരുക എന്നത് അസാധ്യം"- സോഷ്യൽ മീഡിയ സെൽ ജനറൽ സെക്രട്ടറി!! "ഇതിലും നല്ലത് പാർട്ടി പ്രവർത്തകർ നേരിട്ട് ബിജെപിയിൽ ചേരുന്നത്"- ജഗ്താപ്...എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ പാർട്ടി വിട്ടു
29 Nov 2026