BREAKING NEWS

സ്വർണക്കൊള്ള: ദേവസ്വം മുൻ കമ്മീഷ്ണർ എൻ. വാസുവിന് ജാമ്യം കിട്ടി; കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിന് അർഹത

· · 1 min read
Share: Copied!

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ജയിലിലായ ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ. വാസുവിനും ഉപാധികളോടെ ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു .എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതും റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതും എൻ വാസുവിന്റെ ജാമ്യാപേക്ഷയ്ക്ക് അനുകൂല വിധി വരുന്നതിന് കാരണമായി. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എൻ വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നൽകുന്നത് ഇനിയും വൈകിയാൽ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങും. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി. ജയശ്രീയുടെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവാണ് നീട്ടിയത്. ജയശ്രീയുടെ മുൻകൂര്‍ ജാമ്യാഹര്‍ജി പരിഗണിക്കുന്നതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയിലെ മുഴുവൻ സ്വർണ്ണവും അടിച്ചു മാറ്റിയെന് ഇന്നലെ വാർത്ത കണ്ടുവെന്നും കൊടിമരത്തിൽ നിന്നടക്കം സ്വർണ്ണം പോയെന്ന് വാർത്ത വായിച്ചുവെന്നും കോടതി വിമര്‍ശിച്ചു. ജയശ്രീക്ക് ചികിത്സയ്ക്ക് എംയിസിൽ സജ്ജീകരണം നൽകാമെന്ന് പറഞ്ഞു. തുടർന്ന് കേരളത്തിൽ എംയിസ് ഉണ്ടോയെന്ന് കോടതി ചോദിച്ചു; ഇല്ലെങ്കിൽ മറ്റ് ആശുപത്രികളിയിൽ സൗകര്യം നൽകാമെന്നും പറഞ്ഞു.30കാരിയെ 1000 രൂപയ്ക്ക് സുഹൃത്തുക്കൾക്ക് വിറ്റ് ഭർത്താവ്, യൂക്കാലിപ്റ്റസ് തോട്ടത്തിലെത്തിച്ച് കൂട്ടബലാത്സംഗം നടത്തി, പരാതിയുമായി യുവതി, ഭർത്താവ് ഒളിവിൽ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026