BREAKING NEWS

ന‌ടന്നത് ​ഗതാ​ഗതമന്ത്രിയുടെ വെറും ‘ഷോ ഓഫ്’!! കുപ്പി പ്രശ്നത്തിൽ കെഎസ്ആർടിസി ബസിലെ ജീവനക്കാരെ ചാടിക്കുന്നതിനു മുൻപ് വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയില്ല, സജ്ജീകരണങ്ങളൊരുക്കിയത് സംഭവം നടന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം- വിവരാവകാശ രേഖ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ വെട്ടിലായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ ശാസിച്ച സമയത്ത് ബസിനുള്ളിൽ കുപ്പികൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നില്ലെന്ന് വിവരാവകാശ രേഖ കണ്ടെത്തിയിരിക്കുന്നത്. കുപ്പിവെള്ളം ബസിന്റെ മുന്നിലെ ഗ്ലാസിന് സമീപം ഇട്ടതിനാണ് മന്ത്രി ബസ് തടഞ്ഞുനിർത്തിയതും ജീവനക്കാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതും. തുടർന്നു ബസിന്റെ മുന്നിലെ ഗ്ലാസിന് സമീപം കുപ്പി സൂക്ഷിച്ചത് ജീവനക്കാരുടെ ശ്രദ്ധക്കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഡ്രൈവറിനും കണ്ടക്ടറിനുമെതിരേ നടപടി സ്വീകരിച്ചത്.

പക്ഷെ, മന്ത്രി ബസ് തടഞ്ഞ സംഭവം കഴിഞ്ഞ രണ്ടു ദിവസത്തിന് ശേഷമാണ് ഇതിൽ വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയത്. വിവരാവകാശ രേഖപ്രകാരമാണ് മന്ത്രിയുടെ നടപടിയും ബസിലെ സൗകര്യങ്ങളും സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഏതാനും ആഴ്ചകൾക്കു മുൻപ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ മന്ത്രിയുടെ വാഹനം ബസിന് പിന്നാലെ എത്തി തടഞ്ഞുനിർത്തുകയും ഡ്രൈവറേയും കണ്ടക്ടറേയും വിളിച്ച് പുറത്തിറക്കിയ ശേഷം പ്ലാസ്റ്റിക്കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കാണിച്ച് കൊടുക്കുകയും, ഇത് നീക്കം ചെയ്യാത്തതിൽ ജീവനക്കാരെ ശാസിക്കുകയുമായിരുന്നു. കൊല്ലം ആയൂരിൽ വെച്ചാണ് മന്ത്രി ബസ് തടഞ്ഞുനിർത്തി പരിശോധിച്ചത്.

അതേസമയം എല്ലാ സൂപ്പർഫാസ്റ്റ് ബസുകളിലും മാലിന്യം ഇടാനുള്ള ബോക്‌സ് വെച്ചിട്ടുണ്ട്. പുതിയ ബസുകളെല്ലാം അത് വെച്ചാണ് വരുന്നത്. 2000-3000 ടിന്നുകൾ വാങ്ങിവെച്ചു. ബസ് സ്റ്റേഷനിൽ വയ്ക്കാനും ടിന്നുകൾ വാങ്ങിവെച്ചു. എന്നിട്ടും, വാഹനത്തിന്റെ ഡാഷിന്റെ മുൻപിൽ മാലിന്യം ഇടുന്ന ഡ്രൈവർക്കെതിരേ നടപടിയുണ്ടാകും. ഡ്രൈവറെ മാത്രമല്ല ആ വണ്ടി പരിശോധിക്കാതെ വിട്ടയാളുടെ പേരിലും നടപടിയുണ്ടാകും. അത് കെഎസ്ആർടിസി ജീവനക്കാരൻ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്. തെറ്റ് കണ്ടാൽ തെറ്റ് തന്നെയാണെന്ന് പറയും. ഇതായിരുന്നു അന്നു മന്ത്രിയുടെ പ്രതികരണം.

ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു തലേനാൾ മകൻ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി, മാതാവ് ​ഗുരുതരാവസ്ഥയിൽ!! അലറിയുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരപുരണ്ട കത്തിയുമായി വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച പ്രതിയെ, നവജിത്തിനെ പോലീസ് കീഴ്‍പ്പെടുത്തിയത് കയർ ഉപയോഗിച്ച് വരിഞ്ഞു മുറുക്കി…

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026