BREAKING NEWS

ബൈക്കിലെത്തിയ രണ്ടം​ഗ സംഘം വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു, കൊലയ്ക്ക് പിന്നിൽ മക്കൾ!! ഒരാൾ അറസ്റ്റിൽ, സ്വത്തിനു വേണ്ടി മക്കൾ അയൽവാസിക്ക് ക്വട്ടേഷൻ നൽകി, കൊലപാതകം ആസൂത്രണം ചെയ്തതിൽ പോലീസുകാരനും പങ്ക്

· · 1 min read
Share: Copied!

ഗാസിയാബാദ്: വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവത്തിൽ മക്കൾക്ക് പങ്കുള്ളതായി പോലീസ്. 2025 ഡിസംബർ 26നു കൊല്ലപ്പെട്ട 58 കാരനായ യോഗേഷ് കുമാറിന്റെ കൊലപാതകത്തിൽ ഒരാളെ യുപി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഡിസംബർ 26നു ഗാസിയാബാദിലെ അശോക് വിഹാറിന് സമീപത്തുവച്ചാണ് ബൈക്കിലെത്തിയ രണ്ടുപേർ ഉച്ചയ്ക്ക് 12.40നു യോഗേഷ് കുമാറിനെ വെടിവച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യോഗേഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിൽ യുപി പോലീസിലെ ഒരു കോൺസ്റ്റബിളിനും പങ്കുണ്ടെന്ന് കണ്ടെത്തി. യോഗേഷ് കുമാറിന്റെ അയൽവാസിയായ അരവിന്ദ് എന്നയാൾക്കാണ് അച്ഛനെ കൊല്ലാനുള്ള ക്വട്ടേഷൻ മക്കൾ നൽകിയത്. തുടർന്നു ഇയാൾ ഭാര്യ സഹോദരനായ നവീനൊപ്പം ചേർന്നാണ് കൃത്യം നടത്തിയത്. യുപി പോലീസ് ഉദ്യോഗസ്ഥനാണ് നവീൻ. പോലീസ് പിടിയിലായ അരവിന്ദിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇയാളുടെ പക്കൽനിന്നും വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026