BREAKING NEWS

വാജി വാഹനം തന്ത്രിയുടെ കയ്യിൽ, അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്നത് കണ്ടെത്താനായിട്ടില്ല…കൊടിമരം മാറ്റി സ്ഥാപിച്ചതിലും എസ്ഐടി അന്വേഷണം

· · 1 min read
Share: Copied!

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള എസ്ഐടി അന്വേഷണത്തിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടും.  അതോടൊപ്പം കൊടിമര നിർമ്മാണവും അന്വേഷിക്കും. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.

2017ൽ പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് ശബരിമലയിലെ ​കൊടിമരം മാറ്റിസ്ഥാപിച്ചത്. എസ്ഐടി സംഘം നടത്തിയ മൊഴിയെടുക്കലിൽ കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും ചില വിവരങ്ങള്‍ ലഭ്യമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 2017ല്‍ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാൻ തീരുമാനമായത്.

പഴയ കൊടിമരം ജീര്‍ണാവസ്ഥയിലായതോടെയാണ് മാറ്റി സ്ഥാപിച്ചത്. കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാര്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. ഇവ രാജഭരണകാലത്ത് സമ്മാനം ലഭിച്ചതാണെന്നാണ് രേഖകളില്‍ പറയുന്നത്. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ വാജി വാഹനം തന്ത്രിയെ ഏല്‍പ്പിച്ചു. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ കാലപഴക്കമുള്ളതും മൂല്യവത്തായതുമായ ശില്പമാണ് വാജി വാഹനം . കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്നത് കണ്ടെത്താനായിട്ടില്ല. കൊടിമരം മാറ്റി സ്ഥാപിച്ച വേളയിൽ ഏൽപിക്കപ്പെട്ട വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്.

ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയുടെ സിമന്റ്‌ പാളി അടർന്നുവീണു, അപകടം കൊല്ലം ജില്ലാ ആശുപത്രിയിൽ, രോ​ഗി ഒരു വശത്തേക്ക് മാറിക്കിടന്നതിനാൽ അപകടം ഒഴിവായി

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026