BREAKING NEWS

ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയുടെ സിമന്റ്‌ പാളി അടർന്നുവീണു, അപകടം കൊല്ലം ജില്ലാ ആശുപത്രിയിൽ, രോ​ഗി ഒരു വശത്തേക്ക് മാറിക്കിടന്നതിനാൽ അപകടം ഒഴിവായി

· · 1 min read
Share: Copied!

കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയുടെ സിമന്റ്‌ പാളി അടർന്നുവീണു. ശൂരനാട് കാഞ്ഞിരംവിള സ്വദേശി ശ്യാമി(39)ന്റെ ബെഡിലേക്കാണ് പാളി വീണത്. ഒന്നാംനിലയിൽ ഓപ്പറേഷൻ തിയേറ്ററിനോടു ചേർന്ന് രോഗികളെ കിടത്തുന്ന വാർഡിലെ മേൽക്കൂരയുടെ പാളിയാണ് വീണത്. ചൊവ്വാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം.

അതേസമയം ബൈക്കപകടത്തിൽ കാലിനു പരുക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കുശേഷം ഇന്നലെ വൈകീട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക്‌ മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവേയാണ് സംഭവം. വശത്തേക്കു മാറിക്കിടന്നതിനാൽ അവശിഷ്ടങ്ങൾ മുഖത്ത് വീഴാതെയും പരുക്കേൽക്കാതെയും രക്ഷപ്പെട്ടു. അടുത്ത കിടക്കയിലുണ്ടായിരുന്ന ഇരവിപുരം സ്വദേശി മണിയന്റെ ഭാഗത്തേക്കും സിമന്റ് പാളി വീണു. വിവരമറിയിച്ചതോടെ ജീവനക്കാരെത്തി അടർന്നുവീണ പാളികൾ നീക്കി. പിന്നീട് രോഗിയെ മറ്റൊരു കട്ടിലിലേക്ക്‌ മാറ്റി. ഈ ഭാഗത്തുനിന്ന്‌ മറ്റു കിടക്കകളും നീക്കി.

സംഭവത്തിൽ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർമാരടക്കമുള്ളവർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. പുതിയ കെട്ടിടങ്ങളുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുമ്പോഴും നിലവിൽ പ്രവർത്തിക്കുന്ന പ്രധാന ബ്ലോക്കുൾപ്പെടെ പല കെട്ടിടങ്ങളിലും അപക ട ഭീഷണിയുണ്ട്. സൺഷേഡ് പാളി ഇളകിവീഴാൻ സാധ്യതയുള്ളതിനാൽ വാതിലുകൾ തുറക്കരുതെന്ന നോട്ടീസുകൾ പലയിടത്തും പതിച്ചിട്ടുണ്ട്.

ആരു ഭരിച്ചാലും മാറനല്ലൂരിൽ ഹാരം മസ്റ്റാ… ഔദ്യോഗിക വാഹനത്തിൽ തൂക്കിയ കാവിഹാരം മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്നുമണിക്കൂർ ഇടതു ഉപരോധം, ഒടുവിൽ സമരം അവസാനിപ്പിച്ചത് പോലീസ് സാന്നിധ്യത്തിൽ ഹാരം നീക്കി!! കഴിഞ്ഞ തവണ അധികാരത്തിലേറിയപ്പോൾ ഈ പണി ചെയ്തത് ഇടത് അം​ഗങ്ങൾ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026