BREAKING NEWS

നിനക്കൊക്കെ എന്തിന്റെ കേടാണ്?? നാണമാകുന്നില്ലേ??ഗര്‍ഭത്തിന്റെ ഉത്തരവാദിയെ കൊണ്ടുവാ… ആണില്ലാതെ പെണ്ണ് ഗര്‍ഭിണിയാകില്ലല്ലോ?? പ്രതികരണവുമായി രേണുസുധി

· · 1 min read
Share: Copied!

തിരുവനന്തപുരം:  വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി. രേണു അബോര്‍ഷന്‍ നടത്തിയെന്ന ബിഗ് ബോസ് താരം ഹനാന്റെ പഴയ ഓഡിയോ ക്ലിപ്പ് വീണ്ടും പ്രചരിപ്പിക്കപ്പെടുന്നതിനെതിരെയാണ് രേണു രംഗത്തെത്തിയിരിക്കുന്നത്. ദിവ്യ ഗര്‍ഭം ഉണ്ടാകില്ലല്ലോ, ഉത്തരവാദിയെ നിങ്ങള്‍ കൊണ്ടു വാ എന്നാണ് രേണു പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു രേണുവിന്റെ പ്രതികരണം. ”ഹനാന്‍ പറഞ്ഞ കഥകള്‍ വീണ്ടും വോയ്‌സായി കുത്തിപ്പൊക്കുന്നുണ്ട്. പലരും അത് ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ആസ്വദിക്കുന്നുണ്ട്. നിനക്കൊക്കെ എന്തിന്റെ കേടാണ്. നാണമാകുന്നില്ലേ പിന്നെയും കുത്തിപ്പൊക്കാനും എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കാനും. എന്തായാലും ദിവ്യമായി ഉണ്ടാകില്ലല്ലോ. അതിന്റെ ഉത്തരവാദിയെ നിങ്ങള്‍ കൊണ്ട് വാ. കൊണ്ടുവന്നിട്ട് ബാക്കി കാര്യം ചെയ്യ്.” രേണു പറയുന്നു. ‘ഹനാന്‍ പറയുന്നത് 22കാരനാണെന്നാണ്. എങ്കില്‍ അവനെ കൊണ്ട് വരട്ടെ. ആണില്ലാതെ പെണ്ണ് ഗര്‍ഭിണിയാകില്ലല്ലോ. പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. കാരണം ഹനാന്‍ എന്റെ സുഹൃത്തായിരുന്നു.

പുള്ളിക്കാരി എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞതെന്ന് എനിക്കറിയില്ല. ഞാന്‍ എവിടെയും അവര്‍ക്കെതിരെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ അവരെന്റെ കൂട്ടുകാരിയല്ല. എന്നെപ്പറ്റി അനാവശ്യം പറഞ്ഞാല്‍ അവരെന്റെ കൂട്ടുകാരിയല്ല.” രേണു പറയുന്നു. വേറെ ചിലര്‍ പറയുന്നത് സുധി ചേട്ടനുള്ളപ്പോള്‍ ഞാന്‍ വേറൊരാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചെന്നാണ്. സ്വന്തം വീട്ടിലെ കാര്യമന്വേഷിക്കാതെ രേണു സുധി എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്നു. നാണവും മാനവുമില്ലേ നിങ്ങള്‍ക്കൊക്കെ എന്നും രേണു തുറന്നടിക്കുന്നുണ്ട്. ഉത്തരവാദിയെ കൊണ്ടുവാ. എന്നിട്ട് നമുക്ക് ഒരുമിച്ചങ്ങ് കേസ് കൊടുക്കാം. അവിടെ വെച്ച് കാണാം എന്നും രേണു പറയുന്നു.

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026