BREAKING NEWS

വിദ്യാലയങ്ങളെ സംഘ്പരിവാറിന്റെ വിജ്ഞാന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്, പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് തീരുമാനം തികഞ്ഞ ജനവഞ്ചന- റസാഖ് പാലേരി

· · 1 min read
Share: Copied!

തിരുവനന്തപുരം: പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം ജനവഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ആർഎസ്എസിന്റെ വംശീയ ഉന്മൂലന ആശയത്തിൽ നിന്ന് രൂപപ്പെടുത്തിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്കൂളുകളിൽ നടപ്പിലാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയാണ് പി എം ശ്രീ.

കഴിഞ്ഞ ഇടതുപക്ഷ സർക്കാറിനോടും നിലവിലെ യുഡിഎഫ് സർക്കാറിനോടും കേരളീയ സമൂഹം ഈ ആസൂത്രണ പദ്ധതിയുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും വിദ്യാലയങ്ങളെയും സംഘപരിവാറിന്റെ വിജ്ഞാന കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള വഴിയൊരുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാർഥികൾക്കിടയിൽ അപകടകരമായ ധ്രുവീകരണ രാഷ്ട്രീയവും മുസ്‌ലിം വിരുദ്ധതയും ശക്തിപ്പെടുത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായി പോരാടാനുള്ള കേരളീയ സമൂഹത്തിന്റെ ആവശ്യം യുഡിഎഫ് സർക്കാർ ഗൗരവത്തോടെ പരിഗണിക്കണം. മുൻസർക്കാർ ഒപ്പിട്ടുവെന്ന സാങ്കേതികവാദം ആവർത്തിക്കുന്നതിന് പകരം സംഘ്പരിവാറിനോട് നിയമപരവും രാഷ്ട്രീയവുമായി പോരാടാൻ യു ഡി എഫ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026