BREAKING NEWS

നായരായതുകൊണ്ട് തന്നെയാണ് തന്നെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത്, താൻ പറഞ്ഞത് വസ്തുതയാണ്, പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമില്ല, സത്യം പറയുന്നതിനെ വിവാദമാക്കേണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: നായരായതുകൊണ്ട് കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല എന്ന നിലപാടിൽ ഉറച്ച് മുതിർന്ന നേതാവും എം.പി.യുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ പറഞ്ഞത് വസ്തുതയാണ്. പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമില്ല. സത്യം പറയുന്നതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉണ്ണിത്താൻ പറഞ്ഞത് അദ്ദേഹത്തിന്റെ വിഷമമാണെന്ന് ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

പരിഗണിക്കാതിരിക്കുന്നതിൽ ഒരു കാരണമാകുന്നത് അതാണെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. തന്നെക്കാൾ സീനിയറായ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം അദ്ദേഹത്തിന്റെ വികാരം സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞതായി കണക്കാക്കിയാൽ മതിയെന്നും വാഴയ്ക്കൻ പറഞ്ഞു. നായരായതുകൊണ്ടാണ് തനിക്ക് കെ.പി.സി.സി. അധ്യക്ഷപദവി നൽകാത്തതെന്നും പ്രധാന സ്ഥാനങ്ങളിലുള്ളവരെല്ലാം ഈ സമുദായത്തിൽനിന്നാണെന്ന കാരണമാണ് പറയുന്നതെന്നും കഴിഞ്ഞദിവസം ഉണ്ണിത്താൻ പറഞ്ഞിരുന്നു.

സമുദായം നോക്കി സ്ഥാനങ്ങൾ നൽകിയിട്ട് കോൺഗ്രസിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. കെ.പി.സി.സി. അധ്യക്ഷനാവാൻ താൻ പൂർണ യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026
BREAKING NEWS
എസ്എഫ്‌ഐക്ക് കുത്താന്‍ ആളെ കിട്ടാതെ വരുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയാണ്, നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നോ ഈ ആക്രമണം?? സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷിക്കണം, എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കണം- എംഎസ്എഫ്
01 Nov 2026
BREAKING NEWS
"യേശു എന്നത് ഒരു ചരിത്രപുരുഷനല്ല, വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം... വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി...തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്"... അവകാശ വാദം ആവർത്തിച്ച് തീവ്ര...
01 Nov 2026
BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026