BREAKING NEWS

‘ഇത് താണ്ഡവമാണ്; ആസൂത്രണമൊന്നുമില്ല, ആർക്കും പങ്കുചേരാം; ഭരണഘടനയെ സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ബിജെപിക്കാർ ഉൾപ്പെടെ ആർക്കും ഇതിന്റെ ഭാഗമാകാം’: രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെ പരമശിവന്റെ താണ്ഡവത്തോട് ഉപമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തങ്ങൾ യാതൊരു ആസൂത്രണവുമില്ലാതെയാണ് ഈ പ്രതിഷേധം നടത്തുന്നതെന്നും ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന, ബിജെപിക്കാർ ഉൾപ്പെടെ ആർക്കും ഇതിന്റെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലേക്കുള്ള പ്രതിപക്ഷത്തിന്റെ ദില്ലി ചലോ മാർച്ചിന് മുന്നോടിയായി നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് താണ്ഡവമാണ്. ശിവന്റെ നൃത്തം. ഇതിന് ആസൂത്രണമൊന്നുമില്ല. ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു. നാളെ മറ്റെന്തെങ്കിലുമാകാം സംഭവിക്കുന്നത്. എന്നാൽ ഇതിന്റെയെല്ലാം ആശയം ഒന്നാണ്. യാതൊരു ആസൂത്രണത്തിന്റേയും ആവശ്യമില്ല. ആകാശവാണി ഭവനിൽ എനിക്ക് എന്തെങ്കിലും ആസൂത്രണം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു, ബസ്സിൽ പോകാൻ. എന്നാൽ പോലീസ് ബസ് തടഞ്ഞു, പോകാൻ അനുവദിച്ചില്ല, അറസ്റ്റ് ചെയ്തു. അതാണ് പറഞ്ഞത്, ആസൂത്രണത്തിന്റെ ആവശ്യമില്ല. ഇത് ശിവന്റെ നൃത്തമാണ്. ആർക്കും വരാം.’ -രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയിൽ പ്രതിഷേധങ്ങൾ രൂപപ്പെടുന്നത് എല്ലായ്‌പ്പോഴും കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലല്ല. തെറ്റാണെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങൾക്കെതിരായ ശക്തമായ വികാരമാണ് പലപ്പോഴും പ്രതിഷേധങ്ങൾക്ക് പ്രേരണയാകുന്നത്. ഇന്ത്യ ചെറുത്തുനിൽക്കുന്നത് ഹൃദയം കൊണ്ടാണ്, മറിച്ച് ആസൂത്രണം കൊണ്ടല്ല. ഭരണഘടനയെ സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ബിജെപിക്കാർ ഉൾപ്പെടെ ആർക്കും ഇതിന്റെ ഭാഗമാകാം -രാഹുൽ ഗാന്ധി തുടർന്നു.

സിജെപിയുടേത് ഉൾപ്പെടെയുള്ള മറ്റ് പ്രതിഷേധങ്ങളും ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധവും പരസ്പരം മത്സരിക്കുന്നവയോ സമാന്തരമായി പോകുന്നവയോ അല്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇതെല്ലാം ഒരൊറ്റ പ്രതിഷേധമാണ്. ഭരണഘടന സംരക്ഷിക്കാൻ നിലകൊള്ളുന്ന ആരെയും പ്രതിപക്ഷം പിന്തുണയ്ക്കും. ‘നിങ്ങൾ ആരാണെന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല. ഭരണഘടന സംരക്ഷിക്കാനാണ് നിങ്ങൾ നിലകൊള്ളുന്നതെങ്കിൽ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഇതേ കാര്യം നിങ്ങളിൽ നിന്ന് തിരിച്ചും ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ -രാഹുൽ പറഞ്ഞു.

BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026
BREAKING NEWS
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു
06 Nov 2026
BREAKING NEWS
"മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ", കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
06 Nov 2026
BREAKING NEWS
എന്റെ സൗകര്യത്തിന് നിന്ന് തരുമോ?? കോളജ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, പരാതി നല്‍കിയാല്‍ ജീവിക്കാന്‍ വിടെല്ലെന്ന് ഭീഷണി, യുവാക്കള്‍ക്കെതിരെ കേസ്
06 Nov 2026