BREAKING NEWS

പരിശീലന പറക്കലിനിടെ ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി തെരച്ചിൽ തുടരുന്നു, അപകട കാരണം വ്യക്തമല്ല- ഖത്തർ പ്രതിരോധ മന്ത്രാലയം

· · 1 min read
Share: Copied!

ദോഹ: പരിശീലനത്തിനിടെ ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് അപകടമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായർ പുലർച്ചെ രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിലായിരുന്നു അപകടം.

അതേസമയം ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി വിപുലമായ തിരച്ചിൽ തുടരുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി.

കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീം, ആഭ്യന്തര സുരക്ഷാ സേനയായ ‘ലെഖ്‌വിയ’യുടെ കീഴിലുള്ള ഖത്തർ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള വിവിധ യൂണിറ്റുകൾ മേഖലയിൽ പരിശോധന തുടരുകയാണ്. അതേസമയം, ഹെലികോപ്റ്ററിൽ എത്രപേർ ഉണ്ടായിരുന്നുവെന്നോ അപകടത്തിന്റെ കൃത്യമായ കാരണമോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു… നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല’… എഫ്ബിഐ മുൻ മേധാവിയുടെ മരണത്തിൽ സന്തോഷക്കുറിപ്പ് പങ്കുവച്ച് ട്രംപ്!! മുള്ളർ ട്രംപിന്റെ കണ്ണിലെ കരടായത് ട്രംപ് 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റഷ്യയുമായി ചേർന്ന് സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനായതോടെ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026