തിരുവനന്തപുരം: KTDC ചെയർമാൻ സ്ഥാനം- ഈ ഗൂഢാലോചനയ്ക്ക് ആകെ മൂന്ന് സീനുകൾ, ക്ലൈമാക്സിൽ ഇക്കാര്യം ധാരണയായി എന്ന് ഒരാഴ്ച മുമ്പ് പറഞ്ഞ ചാനൽ തന്നെ മന്ത്രിയോട് ചോദിക്കുക, ഇല്ലെന്ന മന്ത്രിയുടെ മറുപടി വീണ്ടും വാർത്ത കൊടുക്കുക!! ങ്ങളൊക്കെ മാധ്യമപ്രവർത്തനം പഠിച്ചത് എവിടുന്നാണ്?- അൻവർ വീണ്ടും
KTDC ചെയർമാൻ സ്ഥാനം പിവി അൻവറിനെന്ന തരത്തിൽ വ്യാജ വാർത്തകൾ പിറത്തുവന്നതോടെ കലിയടങ്ങാതെ 24 മലയാളം ന്യൂസിനെതിരെ തുടരെത്തുടരെ ഫേസ്ബുക്ക് പോസ്റ്റുകളിട്ട് അൻവർ. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന പിസി വിഷ്ണുനാഥ് പറയുന്ന ബൈറ്റ് 24 കൊടുത്തതിന് പിന്നാലെയാണ് വീണ്ടും അൻവർ പോസ്റ്റിട്ടത്.
തനിക്കെതിരായ ഈ ഗൂഢാലോചനയ്ക്ക് ആകെ മൂന്ന് സീനുകളാണ് ഉള്ളത്. ഒന്ന് കെടിഡിസി ചെയർമാൻ സ്ഥാനം പി വി അൻവറിന് നൽകാൻ യുഡിഎഫിൽ ധാരണയായി എന്ന് ഒരു അടിസ്ഥാനവുമില്ലാതെ വാർത്ത നൽകുക. രണ്ട് ഒരാഴ്ചക്കാലം കാത്തിരിക്കുക, അടിസ്ഥാനരഹിതമായ ഈ വാർത്ത ചർച്ചയാക്കുക. ക്ലൈമാക്സിൽ ഇക്കാര്യം ധാരണയായി എന്ന് ഒരാഴ്ച മുമ്പ് പറഞ്ഞ ചാനൽ തന്നെ മന്ത്രിയോട് ചോദിക്കുക. ഇല്ലെന്ന മന്ത്രിയുടെ മറുപടി വീണ്ടും വാർത്ത കൊടുക്കുക. ആധികാരികതയ്ക്ക് വേണ്ടി 24 ന്യൂസ് മാത്രം കൊടുത്ത ഒരു വാർത്ത എല്ലാ മാധ്യമങ്ങളും ചർച്ചയാക്കി എന്ന് കള്ളം പറയുകയെന്നതാണെന്നും അൻവർ പോസ്റ്റിൽ കുറ്റപ്പെടുത്തി.
പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ ഗൂഢാലോചനയ്ക്ക് ആകെ മൂന്ന് സീനുകളാണ് ഉള്ളത്.
സീൻ ഒന്ന്:-
കെടിഡിസി ചെയർമാൻ സ്ഥാനം പി വി അൻവറിന് നൽകാൻ യുഡിഎഫിൽ ധാരണയായി എന്ന് ഒരു അടിസ്ഥാനവുമില്ലാതെ വാർത്ത നൽകുക.
( അന്ന് തന്നെ എന്നോടോ,യുഡിഎഫിന്റെ ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട നേതാക്കളോടോ ചോദിച്ചതിനുശേഷം വാർത്ത നൽകാമായിരുന്നു,അത് ചെയ്തില്ല)
സീൻ രണ്ട്:-
ഒരാഴ്ചക്കാലം കാത്തിരിക്കുക, അടിസ്ഥാനരഹിതമായ ഈ വാർത്ത ചർച്ചയാക്കുക.
സീൻ മൂന്ന്:-
ക്ലൈമാക്സ്,
ഇക്കാര്യം ധാരണയായി എന്ന് ഒരാഴ്ച മുമ്പ് പറഞ്ഞ ചാനൽ തന്നെ ഇന്നലെ മന്ത്രിയോട് ചോദിക്കുക.
“ഇല്ലെന്ന” മന്ത്രിയുടെ മറുപടി വീണ്ടും വാർത്ത കൊടുക്കുക. ആധികാരികതയ്ക്ക് വേണ്ടി 24 ന്യൂസ് മാത്രം കൊടുത്ത ഒരു വാർത്ത എല്ലാ മാധ്യമങ്ങളും ചർച്ചയാക്കി എന്ന് കള്ളം പറയുക.
“പി വി അൻവറിനെ ഒരു രീതിയിലും യുഡിഎഫ് പരിഗണിക്കില്ല എന്ന് വളരെ കൃത്യമായി പറഞ്ഞു വെക്കാനുള്ള വ്യക്തമായ ഗൂഢാലോചന”
“പി വി അൻവറിനെ നിർത്തിയങ്ങ് അപമാനിച്ചു കളയാം എന്നാണോ ദീപക് സാറേ”
ഈ തിരക്കഥയും നാടകവും ഒക്കെ അങ്ങ് കയ്യിൽ വെച്ചാൽ മതി.
നിങ്ങളൊക്കെ മാധ്യമപ്രവർത്തനം പഠിച്ചത് എവിടുന്നാണ്?
മാധ്യമപ്രവർത്തകരുടെയും വാർത്താചാനലുകളുടെയും അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നുണക്കഥകൾക്ക് കൂലി തരുന്നത് ആരാണ്?
ഇത്തരം അടിസ്ഥാനരഹിതമായ നുണക്കഥകൾ മെനയുന്നവർക്ക് ഒടുവിൽ സ്വന്തം മാധ്യമ ധർമ്മത്തെക്കുറിച്ചും ഉദ്ദേശ്യശുദ്ധിയെക്കുറിച്ചും ജനങ്ങളുടെ മുന്നിൽ മറുപടി പറയേണ്ടി വരും…
നമുക്ക് കാണാം….
പിവി അൻവർ






