BREAKING NEWS

‘സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകും‘- അരാഗ്ചിയ്ക്ക് പുടിന്റെ ഉറപ്പ്; ‘കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു; റഷ്യ തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നു‘

· · 1 min read
Share: Copied!

സെയ്ന്റ് പീറ്റേഴ്‌സ് ബർഗ്: റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റഷ്യ സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകുമെന്ന് കൂടിക്കാഴ്ചയിൽ പുടിൻ ഉറപ്പുനല്കി. റഷ്യയിലെ സെയ്ന്റ് പീറ്റേഴ്‌സ് ബർഗിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ് ഇറാൻ ജനത കടന്നുപോകുന്നതെന്ന് പറഞ്ഞ പുടിൻ, എത്രയും പെട്ടെന്ന് സമാധാനം പുലരുമെന്നും ഇറാൻ ഈ സാഹചര്യത്തെ അതിജീവിക്കുമെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ താത്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും തങ്ങളാൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് പുടിൻ പറഞ്ഞു. ഇറാനിലും മറ്റു പ്രാദേശിക രാജ്യങ്ങളിലും സമാധാനം പുലരുന്നതിനായി മോസ്കോ പ്രതിജ്ഞാബദ്ധമാണെന്ന് പുടിൻ പറഞ്ഞതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു. ഇതിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ഇറാനെപ്പോലെ റഷ്യയും തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നുവെന്നും പുടിൻ പറഞ്ഞു.

തിങ്കളാഴ്ച രാവിലെയോടെയാണ് ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിൽ എത്തിയത്. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇറാനും റഷ്യയും എപ്പോഴും കൂടിയാലോചന നടത്തുന്നുണ്ടെന്ന് അരാഗ്ചി പറഞ്ഞു. സമീപകാലത്ത് ഈ ബന്ധത്തിൽ ഒരു വിടവുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നയതന്ത്രപരമായി അതൊക്കെ പരിഹരിക്കപ്പെടുന്നുണ്ടെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിൽ വിശാല കൂടിയാലോചനകൾ നടത്തുന്നതിന്റെ ഭാഗമായി പാകിസ്താനിലേക്കും ഒമാനിലേക്കും സമീപകാലത്ത് ഇറാൻ വിദേശകാര്യമന്ത്രി സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യയിലും എത്തിയിരിക്കുന്നത്. സന്ദർശനത്തിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026