BREAKING NEWS

ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ അതിക്രമശ്രമം; സിസിടിവി ദൃശ്യങ്ങളിൽ പ്രതി, യുവാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

പൂനൈ: മഹാരാഷ്ട്രയിലെ പുണെയിൽ ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരാർ ജീവനക്കാരനായ വിശാൽ സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിംപ്രി-ചിഞ്ച്വാഡ് നഗരത്തിലെ നിഗ്ഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അതിക്രമശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി.

ഞായറാഴ്ച മാതാപിതാക്കളോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയപ്പോഴാണ് പെൺകുട്ടിക്കുനേരെ അതിക്രമശ്രമമുണ്ടായത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാനും പിടികൂടാനും പോലീസിനെ സഹായിച്ചത്. വിവരമറിഞ്ഞയുടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, തിങ്കളാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതായി സീനിയർ ഇൻസ്പെക്ടർ മഹേഷ് ബൻസോഡെ വ്യക്തമാക്കി.

പെൺകുട്ടി പ്രാർത്ഥന കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുന്നതിനിടെ പ്രതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. നിർമ്മാണത്തൊഴിലാളികൾ സാധാരണ ധരിക്കുന്ന ഓറഞ്ച് ജാക്കറ്റായിരുന്നു ഇയാളുടെ വേഷം. ക്ഷേത്രത്തിനുള്ളിൽ പെൺകുട്ടി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ ഇയാൾ കൈയിൽ പിടിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ പെൺകുട്ടി ഉടൻതന്നെ ഇയാളെ തള്ളിമാറ്റി. പിന്നാലെ പ്രതി ക്ഷേത്രത്തിനുള്ളിൽനിന്ന് പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പ്രതിഷേധം ശക്തമായി. കേസിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു… പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പവനും 50,000 തട്ടിയ കേസിൽ

BREAKING NEWS
'പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ'... 'അവളുടെ ചേച്ചി എന്തും പറയും, അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്, ഞാൻ പണം കൂട്ടിച്ചോദിക്കും, ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും'... ആത്മഹത്യ ചെയ്ത യുവാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് പെൺക...
14 Oct 2026
BREAKING NEWS
'കുരച്ചിട്ടും ഫലമില്ലെങ്കിൽ കടിക്കാൻ കോടതി ബാധ്യസ്ഥരാണ്, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നു'-ജസ്റ്റിസ് കുര്യൻ ജോസഫ്; ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് അഭിഭാഷകർ
14 Oct 2026
BREAKING NEWS
പനി കൂടിയതിനെ തുടർന്ന് മൂന്ന് വയസുകാരി അങ്കണവാടിക്കുള്ളിൽ ഛർദിച്ചു, കുഞ്ഞിനെക്കൊണ്ട് സ്വന്തം വസ്ത്രം ഊരി ഛർദി തുടപ്പിച്ച് ടീച്ചറുടെ ക്രൂരത- പരാതിയുമായി കുട്ടിയുടെ കുടുംബം!! താത്കാലിക ഹെൽപ്പർ അടക്കം അധ്യാപികയ്ക്കെതിരെ മൊഴി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആരോപണം
14 Oct 2026
BREAKING NEWS
വീട്ടുമുറ്റത്ത് കിടന്നുറങ്ങാൻ പതിവായി വന്നിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് കല്ലെറിഞ്ഞു;, അവശനായി വീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, വായിൽ കള്ളൊഴിച്ച് പ്രതികൾ; മൂലത്തറ ഡാം ആൾക്കൂട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ
14 Oct 2026