പാലക്കാട്: ലക്കിടിയിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഫിയ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പിതാവ് ആസിഫ് (36), മാതാവ് സുമയ്യ (33), രണ്ട് സഹോദരങ്ങൾ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ഇതേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തിൽ ഫിയ ഫാത്തിമ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ കുടുംബാംഗങ്ങളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.










































