BREAKING NEWS

ഭീകരരുടെ ലക്ഷ്യങ്ങളിൽ പ്രധാന മന്ത്രിയും ടൂറിസ്റ്റുകളും? കത്ര–ശ്രീനഗർ ട്രെയിൻ ഫ്ലാഗ് ഓഫ് തടസപ്പെടുത്തുക ഭീകരരുടെ ലക്ഷ്യമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, പഹൽഗാം ആക്രമണം പോലീസ് പരിശോധന മതിയാക്കി പിൻവാങ്ങിയ അതേ ദിവസം

· · 1 min read
Share: Copied!

ന്യൂഡൽഹി: ശ്രീനഗറിൽ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങളുണ്ടാകുമെന്ന് പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ടുകൾ. ഹോട്ടലുകളിലും മറ്റും താമസിക്കുന്ന ടൂറിസ്റ്റുകളെ ഭീകരർ ലക്ഷ്യമിടുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ശ്രീനഗറിൽ പോലീസിലെ ഉന്നതർ ക്യാംപ് ചെയ്തിരുന്നു. ഡാച്ചിഗാമിലും നിഷാദിലും സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കത്ര–ശ്രീനഗർ ട്രെയിൻ ഫ്ലാഗ് ഓഫ് തടസപ്പെടുത്തുക ആയിരുന്നു ഭീകരരുടെ പ്രധാന ലക്ഷ്യമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

ഇതേതുടർന്നു വിവിധ മേഖലകളിൽ പരിശോധന നടത്തിയിരുന്നു. രണ്ടാഴ്ചയോളം പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോ​ഗതിയൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് ഏപ്രിൽ 22ന് പോലീസ് ഓപ്പറേഷൻ അവസാനിപ്പിച്ചു. എന്നാൽ അതേ ദിവസമാണ് പഹൽഗാമിൽ 26 ടൂറിസ്റ്റുകൾ ഭീകരരുടെ വെടിയേറ്റു മരിച്ചത്. പഹൽഗാമിൽ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

അതേസമയം ഭീകരർക്ക് ഇപ്പോഴും പ്രദേശവാസികളിൽനിന്നു സഹായം ലഭിക്കുന്നുവെന്ന സംശയം സുരക്ഷാ സേനയ്ക്കുണ്ട്. ഇന്നലെ നടന്ന തിരച്ചിലിൽ ഭക്ഷണ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചു. ഭീകരാക്രമണത്തെ സംബന്ധിച്ച് ഇരുമന്ത്രിമാരും ചർച്ച നടത്തി. നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സ്ഥിതി​ഗതികൾ വിവരിച്ചു.

കടയിട്ടത് പഹൽഗാം ഭീകരാക്രമണത്തിനു വെറും 15 ദിവസം മുൻപ്, ആക്രമണ ദിവസം കട തുറക്കാതെ മുങ്ങി!! വ്യാപാരി സംശയത്തിന്റെ നിഴലിൽ, കസ്റ്റഡിയിലെടുത്ത് എൻഐഎ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026