BREAKING NEWS

കടയിട്ടത് പഹൽഗാം ഭീകരാക്രമണത്തിനു വെറും 15 ദിവസം മുൻപ്, ആക്രമണ ദിവസം കട തുറക്കാതെ മുങ്ങി!! വ്യാപാരി സംശയത്തിന്റെ നിഴലിൽ, കസ്റ്റഡിയിലെടുത്ത് എൻഐഎ

· · 1 min read
Share: Copied!

ശ്രീനഗർ: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് വെറും 15 ദിവസം മാത്രം മുൻപ് പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയായ വ്യാപാരിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. സംഭവദിവസം ഇയാൾ കട തുറന്നിരുന്നില്ല. അതിനാൽ സംശയത്തിൻെറ നിഴലിലായിരുന്നു വ്യാപാരിയും. ഇയാളെ എൻഐഎയും മറ്റു കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്തുവരികയാണ്.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഇതിനോടകം നൂറോളം പ്രദേശവാസികളെ എൻഐഎ ചോദ്യം ചെയ്തിരുന്നു. എന്നാൽ വ്യാപാരിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. കൂടാതെ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു മറുപടി നൽകാനൊരുങ്ങുകയാണ് കര നാവിക വ്യോമസേനകൾ. 45 മിസൈൽ ലോഞ്ചറുകൾ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കരസേന വാങ്ങും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കരസേന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്. 45 ലോഞ്ചറുകൾ, 85 മിസൈലുകൾ എന്നിവ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളാണ് കരസേനയുടെ ഭാഗമാകുക.

കൂടാതെ അറബിക്കടലിൽ എല്ലാ തയാറെടുപ്പും പൂർത്തിയാക്കിയ പടക്കപ്പലുകളുടെ ചിത്രം നാവികസേന പുറത്തുവിട്ടു. ഗംഗാ എക്സ്പ്രസ് വേയിലെ എയർസ്ട്രിപ്പിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിങ് വ്യോമസേന നടത്തി. കൂടാതെ പടക്കോപ്പുകൾ അതിർത്തി പ്രദേശത്തേക്ക് വിന്യസിച്ച് എന്തിനും തയാറാണെന്ന സന്ദേശവും സേന നൽകുന്നുണ്ട്. അതേസമയം ഇന്ത്യയെ അനുനയിപ്പിക്കാൻ പാക്കിസ്ഥാൻ സൗഹൃദ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

ഡാമോ തടയണയോ നിർമ്മിച്ച് സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ ആക്രമണം നടത്തും… ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026