BREAKING NEWS

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം

· · 1 min read
Share: Copied!

നെടുമങ്ങാട്: തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നാലു മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം ക്യാന്റീൻ ജീവനക്കാരെയും ബന്ധുക്കളേയും കാണിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവക്കാരനു കാരണം കാണിക്കാൽ നോട്ടിസ്. കൂടാതെ ഇയാളെ 15 ദിവസം ജോലിയിൽനിന്നു മാറ്റി നിർത്താനും നിർദേശം. സിപിഎം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുരേഷ് കുമാറി(50)ന് എതിരെയാണ് സൂപ്രണ്ടിന്റിന്റെ നടപടി.

കഴിഞ്ഞ ശനിയാഴ്ച രാത്രി മരിച്ച കരിപ്പൂർ സ്വദേശിനിയായ 28 വയസുകാരിയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഈ മൃതദേഹമാണ് ഞായറാഴ്ച രാവിലെ സുരേഷ് കുമാർ കന്റീൻ നടത്തുന്ന ആൾക്കും ബന്ധുക്കൾക്കും തുറന്നു കാണിച്ചു കൊടുത്തത്.

ഇതിനായി ഇയാൾ‌ മോർച്ചറിയുടെ താക്കോൽ സൂക്ഷിച്ചിരുന്ന നഴ്സിങ് സ്റ്റാഫ് അറിയാതെ താക്കോൽ കൈക്കലാക്കി ഫ്രീസർ തുറക്കുകയായിരുന്നു. അതേ സമയം, സംഭവം ആശുപത്രി അധികൃതർ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സംഭവം ഒതുക്കി തീർക്കാനുള്ള ഗൂഢശ്രമം ഇതിനു പിന്നിലുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.

BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026