BREAKING NEWS

രാഹുൽ ഗാന്ധി ദേഷ്യത്തോടെ തന്റെ കൈയിൽ കയറിപ്പിടിച്ച് മുൻപോട്ട് വലിച്ചു, താന്‍ പടികളിലേക്ക് മുഖമടിച്ച് വീണു, ക്യാമറാമാനെയും തന്റെ ദേഹത്തേക്ക് തള്ളിയിട്ടു, ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക

· · 1 min read
Share: Copied!

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ എസ്.ഐ.ആർ നടപടികൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം സുപ്രീം കോടതി പരിസരത്ത് നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി തന്നെ കയ്യേറ്റം ചെയ്തതായി ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയുടെ ആരോപണം. വൺഇന്ത്യ ന്യൂസ് പോർട്ടലിലെ മാധ്യമപ്രവർത്തകയായ റിച്ച പരാശറാണ് രാഹുൽ ഗാന്ധിക്കെതിരെ ആരോപണമുന്നയിച്ചത്. സംഭവത്തെ തുടർന്ന് ഇവരെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ബിജെപി പടച്ചുവിട്ട വ്യാജ പ്രചാരണമാണിതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ആശുപത്രിയിൽ തന്നെ സന്ദർശിച്ച ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് റിച്ച തനിക്കെതിരെയുണ്ടായ സംഭവം വിവരിച്ചത്.

സുപ്രീം കോടതി കവാടത്തിന് സമീപം രാഹുൽ ഗാന്ധിയുടെ പ്രതികരണം തേടാനായി മൈക്ക് നീട്ടിയപ്പോൾ അത് മാറ്റാൻ അദ്ദേഹം ആംഗ്യം കാണിച്ചുവെന്നും തുടർന്ന് മറ്റ് മാധ്യമപ്രവർത്തകരും മൈക്ക് നീട്ടിയപ്പോൾ ഔദ്യോഗിക ചുമതലയുടെ ഭാഗമായി താനും വീണ്ടും മൈക്ക് നീട്ടുകയാണുണ്ടായതെന്നും അവർ പറഞ്ഞു. ഇതിൽ പ്രകോപിതനായ രാഹുൽ ഗാന്ധി ദേഷ്യത്തോടെ തന്റെ കൈയിൽ കയറിപ്പിടിച്ച് ശക്തമായി മുൻപോട്ട് വലിച്ചെന്നും, അദ്ദേഹത്തിന്റെ അംഗരക്ഷകർ തന്നെ തള്ളിമാറ്റിയതോടെ സുപ്രീം കോടതിയുടെ പ്രവേശന കവാടത്തിലെ പടികളിലേക്ക് മുഖമടിച്ച് വീഴുകയായിരുന്നുവെന്നുമാണ് മൂന്ന് മാസം ഗർഭിണിയായ റിച്ച വ്യക്തമാക്കിയത്. തന്റെ പിന്നിലുണ്ടായിരുന്ന ക്യാമറാമാനെയും രാഹുൽ ഗാന്ധി പിടിച്ചുതള്ളിയെന്നും അദ്ദേഹം തന്റെ മുകളിലേക്കും തുടർന്ന് മറ്റ് നാലഞ്ചു പേർ അവരുടെ മുകളിലേക്കും വീണുവെന്നും റിച്ച ആരോപിച്ചു. വീഴ്ചയിൽ മൊബൈൽ ഫോൺ തകരുകയും മൈക്ക് റിസീവർ വേർപെട്ടുപോവുകയും ചെയ്തതായും അവർ കൂട്ടിച്ചേർത്തു.

റിച്ച പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ചു. വീഡിയോയിൽ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകയെ തള്ളുന്നതായുള്ള ദൃശ്യങ്ങൾ എവിടെയും വ്യക്തമല്ലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ബിജെപി നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഗർഭാവസ്ഥയിൽ ഇത്തരം സമരരംഗങ്ങളിൽ നിൽക്കുന്നത് അപകടകരമാണെന്ന് വ്യക്തമാക്കിയ അൽക്ക ലാംബ, ഉച്ചകഴിഞ്ഞ് മൂന്നോ നാലോ മണിക്ക് രാഹുൽ ഗാന്ധി തള്ളിയെന്ന് പറയുന്ന മാധ്യമപ്രവർത്തക രാത്രി 8.30-നാണ് ആശുപത്രിയിലെത്തിയതെന്നും തുടർന്ന് ബിജെപി എംഎൽഎയുടെ ഓഫീസിലെത്തി വ്യാജ കഥകൾ ചമയ്ക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.

BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026